കോട്ടയം ∙ ജനത്തെ കുഴിയിലാക്കുന്ന കുഴിമൂടലുമായി ജല അതോറിറ്റി. ദേശീയപാത 183ൽ കളത്തിപ്പടിയിലാണ് പൈപ്പ് നന്നാക്കാനെടുത്ത കുഴി മൂടിയപ്പോൾ മൺകൂനയായി മാറിയത്.
ഈ ഭാഗത്തുകൂടെ രാത്രി ഇരുചക്ര വാഹനങ്ങൾ എത്തിയാൽ അപകടം ഉറപ്പാണ്. 2 ദിവസമായി ഇതാണ് സ്ഥിതിയെന്നു നാട്ടുകാരും പറയുന്നു. പൈപ്പ് നന്നാക്കിയെങ്കിലും വീണ്ടും പൈപ്പിൽ തകരാർ സംഭവിക്കുമോ എന്നറിയാനാണ് കുഴി പൂർണമായി മൂടാത്തത് എന്നാണു ജലഅതോറിറ്റിയുടെ വിശദീകരണം.
പ്രധാന പൈപ്പിലെ പൊട്ടൽ പരിഹരിക്കാനായാണ് കുഴിയെടുത്തത്.
2 ദിവസമെടുത്താണ് തകരാർ പരിഹരിക്കാനായത്. മൺകൂന റോഡിൽ ഉണ്ടാക്കിയെങ്കിലും യാത്രക്കാർക്ക് ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇവിടെയില്ലെന്നും പരാതിയുണ്ട്.നഗരത്തിൽ ദേശീയപാത 183ന്റെ വശങ്ങളിലും നടുഭാഗത്തു കൂടെയാണ് ജല അതോറിറ്റി പൈപ്പുകൾ കടന്നുപോകുന്നത്.
ഈ ഭാഗത്തെല്ലാം പൊട്ടിയ പൈപ്പുകൾ നന്നാക്കിയ ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. അടുത്തയിടെ ജില്ലാ ജനറൽ ആശുപത്രിയുടെ മുൻഭാഗത്ത് റോഡിന്റെ നടുഭാഗം കുഴിച്ച ശേഷം നന്നാക്കിയിരുന്നില്ല.
കുഴികൾ നന്നായി മൂടുന്നില്ലെന്നു ദേശീയപാത അതോറിറ്റിക്കും പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

