ശാസ്താംകോട്ട ∙ കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനമായ ശാസ്താംകോട്ടയിൽ മിനി സിവിൽ സ്റ്റേഷൻ അടക്കമുള്ള റവന്യു ടവർ യാഥാർഥ്യമാകുന്നു.
നാലു നിലകളുള്ള റവന്യു ടവർ നിർമിക്കുന്നതിനായി രണ്ട് ഘട്ടമായി 12.5 കോടി രൂപയുടെ സർക്കാർ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനായി ടൗണിൽ പോസ്റ്റ് ഓഫിസിന് പിന്നിൽ, ജലഅതോറിറ്റിയുടെ ക്വാർട്ടേഴ്സുകൾ നിന്നിരുന്ന സ്ഥലമാണ് ഏറ്റെടുത്തത്.
ആദ്യഘട്ടമായി അനുവദിച്ച 7.5 കോടി രൂപയുടെ പദ്ധതിയിൽ രണ്ട് നിലകൾ ഇപ്പോൾ പൂർത്തിയാകും.
മാർച്ചിൽ ഉദ്ഘാടനം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഒന്നര വർഷം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കുന്നത്.
രണ്ട് ലിഫ്റ്റുകൾ അടക്കം ആധുനിക രീതിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ ഉൾപ്പെടെ 17 ഓഫിസുകൾ പ്രവർത്തിക്കും.
താലൂക്ക് ഓഫിസ്, മരാമത്ത് നിരത്ത്– കെട്ടിട വിഭാഗങ്ങൾ, ഭക്ഷ്യസുരക്ഷ, തൊഴിൽ, ക്ഷേമനിധി, മണ്ണ് സംരക്ഷണം, സിവിൽ സപ്ലൈസ്, മൈനർ ഇറിഗേഷൻ, സ്റ്റാറ്റിസ്റ്റിക്സ്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് എന്നിവ അടക്കം പുതിയ കെട്ടിടത്തിലേക്ക് മാറും. നിലവിൽ ശാസ്താംകോട്ട
ജംക്ഷനിൽ നിന്ന് ഒരു കിലോമീറ്റർ മാറി തടാക തീരത്തെ കുന്നിനു മുകളിലെ, മൂന്നര പതിറ്റാണ്ട് പഴക്കമുള്ള കാലഹരണപ്പെട്ട കെട്ടിടത്തിലാണ് മിനി സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിൽ എത്തുന്നവർ, സ്വന്തം വാഹനം ഇല്ലെങ്കിൽ ജംക്ഷനിൽ ബസിറങ്ങി നടന്നു പോകണം.
അല്ലെങ്കിൽ ഓട്ടോറിക്ഷകളാണ് ആശ്രയം. ശാസ്താംകോട്ടയിൽ പുതിയ റവന്യു ടവർ രണ്ട് മാസത്തിനുള്ളിൽ ഉദ്ഘാടനം നടത്തുമെന്നും വരുന്ന ബജറ്റിൽ രണ്ടാംഘട്ട
നിർമാണത്തിനുള്ള തുക അനുവദിക്കുമെന്നും ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഇവിടെ ഉറപ്പാക്കുമെന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

