കുമരകം ∙ പഞ്ചായത്ത് 3–ാം വാർഡിലെ പുത്തൻ റോഡ്-ചൂളഭാഗം റോഡിലെ വൈദ്യുതി ലൈനുകൾ അപകടഭീഷണിയായി താഴ്ന്നു കിടക്കുന്നു. ലൈനുകൾ നേരത്തേതന്നെ താഴ്ന്നു കിടക്കുകയായിരുന്നു.
റോഡ് മണ്ണിട്ടുയർത്തി ടാറിങ് നടത്തിയപ്പോൾ ഒന്നരയടിയിലേറെ ഉയർന്നു. വലിയ വാഹനങ്ങളുടെ മേൽഭാഗം വൈദ്യുതി ലൈനിൽ മുട്ടുന്ന അവസ്ഥയാണ്.
മൂലേപ്പാടം, മങ്കുഴി, വാരിക്കാട് തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ ഭാരവണ്ടികൾ വരുന്ന വഴിയാണിത്. വൈദ്യുതി ലൈനുകൾ താഴ്ന്നു കിടന്നാൽ ലോറിയിൽ നെല്ല് അട്ടിയട്ടിയായി ഉയരത്തിൽ വച്ചു കൊണ്ടു പോകാൻ കഴിയാതെ വരും.
നേരത്തെ ബസ് സർവീസ് ഉണ്ടായിരുന്ന റൂട്ടാണിത്.
വിവാഹ ചടങ്ങുകൾക്ക് പോകാൻ വലിയ ടൂറിസ്റ്റ് ബസുകളും വരാറുണ്ട്. ലൈൻ ഉയർത്തി സ്ഥാപിക്കാൻ വൈകിയാൽ നെല്ല് കയറ്റിക്കൊണ്ടു പോകാൻ കഴിയാതെ വരുമെന്നും അപകടങ്ങളുണ്ടാകാൻ സാധ്യതയേറെയാണെന്നും ലൈനുകൾ ഉയർത്തി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്ഇബിയിൽ നിവേദനം നൽകിയിട്ടുണ്ടെന്നും വാർഡ് അംഗം വി.കെ.സുനിത്ത് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

