മംഗളൂരു ∙ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ച് കോടികളുടെ നാശം. വിറ്റൽ–കല്ലട്ക്ക റോഡിൽ സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഇലക്ട്രോണിക്സ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രി തീ പിടിച്ചത്.
ഷോട്ട് സർക്യൂട്ടിലൂടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കടയിലെ വസ്തുക്കൾ മാരക ശബ്ദത്തിൽ പൊട്ടിയതോടെ നാട്ടുകാരെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായി മറ്റു കടകളിലേക്ക് പടർന്നു. സമീപത്തെ ഹോട്ടൽ, ടെയ്ലറിങ് ഷോപ്പ്, ഡ്രൈവിങ് സ്കൂൾ തുടങ്ങിയ കടകൾക്കും സാരമായ നാശനഷ്ടങ്ങളുണ്ടായി.
ബണ്ട്വാളിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. രണ്ട് കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം പൊലീസെത്തി പരിശോധന നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

