തിരുവനന്തപുരം പോങ്ങുമൂട് ചേന്തിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
പരിപാടി നിശ്ചയിച്ചിരുന്ന സ്ഥലത്ത് സംഭവത്തിന് തലേദിവസം തന്നെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നുവെന്നും, ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പൊലീസ് കസ്റ്റഡിയിൽ ഇരിക്കവേയായിരുന്നു ചേന്തി അനിലിന്റെ ഈ വെളിപ്പെടുത്തൽ.
“കോൺഗ്രസുകാർക്ക് ഇതൊക്കെ തന്നെ വരണം” എന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. പത്ത് വർഷത്തിന് ശേഷം പാർട്ടി ഭരണത്തിൽ വന്ന സാഹചര്യത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം, സംഭവത്തിൽ ചേന്തി അനിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ കെപിസിസി നേതൃത്വം നിർദേശം നൽകി. സംഭവത്തിന്റെ പശ്ചാത്തലം:
ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട
പരിപാടിയിൽ വി.ഡി. സതീശൻ പങ്കെടുക്കാത്തതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായത്.
സംഭവസ്ഥലത്ത് എത്തിയ വി.ഡി. സതീശനുമായി സംഘാടകർ തർക്കത്തിലേർപ്പെടുകയും തുടർന്ന് വാഹനം തടയുകയുമായിരുന്നു.
വെള്ളിയാഴ്ച രാത്രി ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്ത ചേന്തി അനിലിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

