തിരുവനന്തപുരം ജില്ലയിലെ ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം റോഡിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗത്തിനെതിരെ നടപടി. സംഭവത്തിൽ ഉൾപ്പെട്ട
ചേന്തി അനിൽനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് എൻ ശക്തൻ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കെപിസിസിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പോലീസ് ഉന്നയിച്ചിട്ടുള്ളത്.
ചേന്തി അനിൽനെതിരെയുള്ള പോലീസ് റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസ്ഥലത്ത് വെച്ച് അപമാനിക്കണമെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ ഭീഷണി മുഴക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൂടാതെ, മുഖ്യമന്ത്രിയുടെയും ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക കൃത്യനിർവഹണം ഇയാൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കുന്നു. പ്രതിയായ വ്യക്തി പോലീസ് രേഖകളിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
ആളാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഇതിനോടകം തന്നെ വിവിധ അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

