മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ നിന്ന് നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ-വെള്ളി ആഭരണങ്ങളടങ്ങിയ ബാഗ് തെരുവുനായ കടിച്ചുകൊണ്ടുപോയ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ ബന്ധുവിന്റെ ബാഗാണ് നായ കവർന്നത്.
എന്നാൽ, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസ് ഇടപെട്ട് ആഭരണങ്ങളും പണവും തിരികെ കണ്ടെടുത്തു.
സംഭവം ഇങ്ങനെ
കായംപൂർ സ്വദേശിയായ ലതാബായി എന്ന സ്ത്രീ, മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ എത്തിയത്. വീട്ടിൽ ആഭരണങ്ങൾ സുരക്ഷിതമല്ലെന്ന് കരുതി മംഗല്യസൂത്രമടക്കമുള്ള സ്വർണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും 2,000 രൂപയും അടങ്ങിയ ബാഗ് അവർ കൂടെ കരുതുകയായിരുന്നു.
എന്നാൽ, ഓഗസ്റ്റ് 24-ന് പുലർച്ചെ 1 മണിക്കും 6 മണിക്കും ഇടയിൽ സമയം ബാഗ് നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ട ലതാബായി സിറ്റി കോട്വാലി പോലീസിൽ പരാതി നൽകി.
സിസിടിവി ദൃശ്യങ്ങൾ
പരാതിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നിർണ്ണായകമായ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ചു. പുലർച്ചെ നാലുമണിയോടെ ഒരു തെരുവുനായ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ പ്രവേശിച്ച് ബാഗ് കടിച്ചെടുത്ത് പുറത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഉടൻ തന്നെ പോലീസ് പ്രദേശത്തെ വിവിധ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഒടുവിൽ ആശുപത്രി പരിസരത്തെ ഒരു തുറസായ സ്ഥലത്ത് വെച്ച് ബാഗ് പോലീസ് കണ്ടെടുത്തു.
നഷ്ടപ്പെട്ട ആഭരണങ്ങളും പണവും സുരക്ഷിതമായി തന്നെ ബാഗിലുണ്ടായിരുന്നു.
സുരക്ഷാ വീഴ്ച
ബാഗിനുള്ളിൽ ഉണ്ടായിരുന്ന ബിസ്ക്കറ്റുകളുടെയും ഭക്ഷണസാധനങ്ങളുടെയും ഗന്ധം നായയെ ആകർഷിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, കർശനമായ സുരക്ഷ വേണ്ട
സർജിക്കൽ വാർഡിലേക്ക് ഒരു തെരുവുനായക്ക് എങ്ങനെ കടന്നുകയറാൻ സാധിച്ചു എന്ന ചോദ്യം ഉയരുകയാണ്. ആശുപത്രിയുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

