കൂത്താട്ടുകുളം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കൂത്താട്ടുകുളം നഗരസഭ 26–ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാർഥി മായാ.വി. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു പ്രതികരണം.
തിരഞ്ഞെടുപ്പിൽ ഏറെ ചര്‍ച്ചയായിരുന്ന സ്ഥാനാർഥിത്വമായിരുന്നു മായയുടേത്. സമൂഹമാധ്യമങ്ങളിലെല്ലാം മായയുടെ ട്രോളുകൾ നിറഞ്ഞിരുന്നു.
വളരെ നാടകീയമായാണ് മായ വിഡിയോയിൽ പറഞ്ഞു തുടങ്ങുന്നത്.
തുടക്കത്തിൽ കണ്ണുനിറഞ്ഞെത്തുന്ന മായ ഒരുഘട്ടത്തില്‍ പൊട്ടിക്കരയുന്നുമുണ്ട്.
സ്വതന്ത്രയായോ വേറെ ഏതു പാർട്ടിയിലോ നിന്നിരുന്നുവെങ്കിലോ ജയിച്ചേനെയെന്നു പറയുന്ന മായ, തനിക്ക് മെസേജ് അയക്കുന്നവരോടും കമന്റ് ചെയ്യുന്നവരോടും ദേഷ്യത്തില്‍ എന്തെല്ലാമോ പറഞ്ഞിട്ടുണ്ടെന്നും, ക്ഷമിക്കണമെന്നും പറയുന്നു.
എന്നാല്‍ പിന്നാലെയാണ് സംഭവത്തിലെ നാടകീയത. താൻ ഇങ്ങനെ കരയും ക്ഷമ പറയും എന്നൊക്കെ കരുതിയെങ്കില്‍ തെറ്റിയെന്നാണ് അടുത്ത ഡയലോഗ്.
‘ഞാൻ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് നിന്നത്. ആ പാർട്ടി എന്റെ കൂടെ തന്നെ കാണും, ഞാനും.
കമന്റ് ബോക്സിൽ കുറെ ചേട്ടന്മാർ പൊട്ടിക്കരഞ്ഞൂടെ എന്ന് ചോദിക്കുന്നുണ്ട്. അങ്ങനെ കരഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കുന്ന ആളല്ല ഞാന്‍.
എനിക്ക് ഇപ്പോൾ അതിനുള്ള സമയവുമില്ല. ഈ കമന്റ് ഇടുന്ന ചേട്ടന്മാര് നിങ്ങളുടെ വിജയ സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ ഇടൂ, എന്നിട്ട് എന്തെങ്കിലും പറഞ്ഞോ.
ഞാൻ ജീവിതത്തിൽ ഒരുപാട് തോറ്റിട്ടുള്ള ആളാണ്.
മെസേജ് അയക്കുന്ന ചേട്ടന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, നിങ്ങൾ അക്കൗണ്ട് പൂട്ടി വച്ചിരിക്കുകയാണ്. ഒരു സ്ത്രീയായ ഞാൻ വരെ എന്റെ അക്കൗണ്ട് പബ്ലിക് ആക്കി വച്ചിരിക്കുകയാണ്.
കാരണം നിങ്ങൾ നാട്ടിലും വീട്ടിലും എല്ലാം അത്രയേ ഉള്ളൂ. പക്ഷേ എന്നെ സംബന്ധിച്ച് എന്നെ പഠിപ്പിച്ച ഗുരുക്കന്മാരും ഭർത്താവിന്റെ വീട്ടുകാരും എന്റെ വീട്ടുകാരും സുഹൃത്തുക്കളും എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരും ഇതിലുണ്ട്.
‘ഞാൻ മറ്റുള്ളവരെയെല്ലാം ബഹുമാനിക്കുന്ന ഒരാളാണ്.
പക്ഷേ ഇതൊന്നും അറിയാതെ. ചില ചേട്ടന്മാര് പറയുന്നു… അടിമ എന്നൊക്കെ.
ഞാൻ അടിമയല്ല. അടിമ ആയിരുന്നെങ്കിൽ ഞാൻ നിങ്ങൾ പറയുമ്പോൾ കുമ്പിട്ട് തല കുനിച്ചു നില്ക്കുമായിരുന്നു.
ഞാൻ അടിമയല്ല ഞാൻ തലയുയര്‍ത്തി നിൽക്കും– മായാ വിഡിയോയിൽ പറയുന്നു.
മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയാണ് മായാ.വി. വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ.വി’ ആയത്.
കൂത്താട്ടുകുളം നഗരസഭയിലെ 26–ാം വാര്‍ഡ് എടയാര്‍ വെസ്റ്റില്‍ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായാ.വി. ഇവിടെ യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരൻ 149 വോട്ടിനാണ് ജയിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

