ശബരിമല ∙ സന്നിധാനത്തെത്തുന്ന കുട്ടികളുടെ ക്ഷേമത്തിന് നടപ്പാക്കാവുന്ന നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കുമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ. ഹിയറിങ് നടത്തി ഉദ്യോഗസ്ഥരിൽനിന്നു കൂടുതൽ വിവരങ്ങൾ തേടിയ ശേഷമായിരിക്കും പുതിയ നിർദേശങ്ങൾ സമർപ്പിക്കുകയെന്നും സന്നിധാനം സന്ദർശിച്ച കമ്മിഷൻ ചെയർപഴ്സൻ കെ.വി.മനോജ് കുമാർ, അംഗങ്ങളായ ബി.മോഹൻകുമാർ, കെ.കെ.ഷാജു എന്നിവർ പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും പതിനെട്ടാംപടിയിലും ഒരുക്കിയ പ്രത്യേക വരി വിപുലീകരിക്കണമെന്നും റിസ്റ്റ് ബാൻഡ് എല്ലാ കുട്ടികളും അണിയുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും കമ്മിഷൻ നിർദേശം നൽകി.
ശബരിമല പൊലീസ് ചീഫ് കോ–ഓർഡിനേറ്റർ എഡിജിപി എസ്. ശ്രീജിത്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.
ശ്രീനിവാസ്, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സന്നിധാനത്തു തിരക്കു നിയന്ത്രിച്ചു സ്ത്രീകൾക്കും കുട്ടികൾക്കും സുഗമമായ ദർശനം ഉറപ്പാക്കാൻ സ്വീകരിച്ച വിവിധ നടപടികളിൽ കമ്മിഷൻ തൃപ്തി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

