വാൽപാറ∙ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാൽപാറ–പൊള്ളാച്ചി റോഡിൽ റൊട്ടിക്കട മുതൽ കവർക്കൽ എസ്റ്റേറ്റ് വരെ പുലികളുടെ സാന്നിധ്യം ഭീതിപടർത്തുന്നു.
റൊട്ടിക്കടയ്ക്കു സമീപം ക്രൈസ്തവ ദേവാലയത്തോടു ചേർന്നുള്ള മരത്തിൽ പുലി കയറുന്നതും പിന്നീട് മരത്തിൽ നിന്നിറങ്ങി റോഡ് കുറുകെ കടന്നു നടന്നു നീങ്ങുന്നതും നാട്ടുകാർ കണ്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ അയ്യർപാടി എസ്റ്റേറ്റിലും തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ ഭാഗത്തേക്കു നടന്നു നീങ്ങുന്ന പുലിയെ കണ്ടു. ഈ പുലിയുടെ ചിത്രം പലരും ക്യാമറയിൽ പകർത്തിയിരുന്നു.
ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇതര സംസ്ഥാനത്തൊഴിലാളിയുടെ അഞ്ചു വയസ്സുകാരനായ മകനെ പുലി ആക്രമിച്ചു കൊന്നതോടെയാണ് പ്രദേശത്തുള്ളവർ ഭയപ്പാടിലായത്. തുടർന്ന് അഞ്ചു സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണം നടത്തിവരുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

