ആലപ്പുഴ∙ പക്ഷിപ്പനിയെ തുടർന്നുള്ള നിരോധനങ്ങളുടെ പേരിൽ ബുദ്ധിമുട്ടിക്കുന്നെന്ന് ആരോപിച്ചു ഹോട്ടലുടമകൾ നടത്തിയ സമരത്തിൽ ജനം വലഞ്ഞു. പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങൾക്കു 10 കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശ സ്ഥാപനപരിധിയിലും കോഴി, താറാവ് തുടങ്ങിയവയുടെ മാംസം, മുട്ട, കാഷ്ഠം (വളം) എന്നിവ ഉപയോഗിക്കരുതെന്നു കലക്ടർ ഉത്തരവിറക്കിയിരുന്നു.
ഇതോടെ ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിൽ ഉൾപ്പെടെയുള്ള ഹോട്ടലുകളിൽ കോഴിയിറച്ചി വിഭവങ്ങൾ വിൽക്കാനാകാത്ത സ്ഥിതി വന്നതോടെയാണു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ അടച്ചിട്ടു പണിമുടക്ക് നടത്തിയത്.
ഇതോടെ ഇന്നലെ ദീർഘദൂര യാത്രികർ ഉൾപ്പെടെ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടി. ദേശീയപാതയോരത്ത് ഉൾപ്പെടെ ഭൂരിഭാഗം ഹോട്ടലുകളും തുറന്നില്ല.
പക്ഷിപ്പനി കാരണം നിരോധനങ്ങളില്ലാത്ത മേഖലകളിലാണ് കുറച്ചെങ്കിലും ഹോട്ടലുകൾ തുറന്നു പ്രവർത്തിച്ചത്. പക്ഷിപ്പനിയെ തുടർന്നുള്ള നിരോധനം കാരണം ഹോട്ടൽ മേഖല അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവരോടു ചർച്ച ചെയ്തെന്നു കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് എസ്.മനാഫ് പറഞ്ഞു. ഹോട്ടലുകൾ അടഞ്ഞുകിടന്നതോടെ ബേക്കറികളിൽ കൂടുതൽ വിൽപന നടന്നു. പലരും ഉച്ചയ്ക്കു പാനീയങ്ങളും ലഘുഭക്ഷണവും കഴിച്ചാണു വിശപ്പകറ്റിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

