തൃശൂർ ∙ കൗമാരക്കാരന്റെ കഴുത്തിനു നേർക്കു കൊടുവാൾ കൊണ്ട് ആഞ്ഞുവെട്ടുന്ന റീൽ ചിത്രീകരിച്ചു പ്രചരിപ്പിച്ചു ചെറുപ്പക്കാരുടെ ചോരക്കളി. പുതുക്കാട് കല്ലൂർ മേഖലയിൽ മൂന്നാഴ്ച മുൻപു ലഹരിസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകളാണു കൗമാരസംഘം റീൽ ആയി പ്രചരിപ്പിക്കുന്നത്.
ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ വെട്ടേറ്റയാളുടെ വീട്ടിലെത്തി അന്വേഷിച്ചിരുന്നെന്നും പരാതിയില്ലെന്ന് ഇയാൾ നിലപാടെടുത്തതുകാരണം തുടർനടപടികൾ സ്വീകരിക്കാനായില്ലെന്നും പുതുക്കാട് പൊലീസ് അറിയിച്ചു.
‘നിന്റെ തല ഞാൻ വെട്ടും’ എന്ന ആക്രോശത്തോടെ കൊടുവാൾ കൊണ്ട് ഒരാൾ എതിർ സംഘത്തിൽപ്പെട്ട കൗമാരക്കാരന്റെ കഴുത്തിൽ വെട്ടുന്നതും ചോരയൊലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റൊരു ചെറുപ്പക്കാരനെ തുടർച്ചയായി മർദിച്ചവശനാക്കിയ ശേഷം പാടത്തെ വെള്ളക്കെട്ടിലേക്ക് എറിയുന്നുമുണ്ട്.
ലഹരിസംഘങ്ങൾ മുൻപും പ്രശ്നമുണ്ടാക്കിയ മേഖലയിലാണു വീണ്ടും സംഘർഷമുണ്ടായതെന്നു വിവരമുണ്ട്. പാടത്തോടു ചേർന്ന ആളൊഴിഞ്ഞ മേഖലയിൽ ലഹരി ഉപയോഗിക്കാനെത്തുന്ന രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷം നിലനിന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.മണ്ണംപേട്ട ഭാഗത്തുനിന്നുള്ള സംഘം കൂടുതൽ ചെറുപ്പക്കാരുമായെത്തി കല്ലൂർ ഭാഗത്തെ സംഘത്തിനു നേർക്കാണ് ആക്രമണം നടത്തിയതും റീൽ പകർത്തിയതും.
‘അവനെ നീ നോക്കിവച്ചോ.
നാളെ സ്കൂളിൽ വരുമ്പോൾ അവനെ ഞാൻ എടുക്കും. എടുക്കുമെന്നു പറഞ്ഞാൽ ആരായാലും എടുക്കും.
കഴുത്ത് ഞാൻ വെട്ടും.’ എന്നൊക്കെ ആക്രോശിച്ചു കൊണ്ടാണ് ആക്രമണവും അസഭ്യവർഷവും. എതിർ സംഘത്തിൽപ്പെട്ട കൗമാരക്കാരന്റെ കഴുത്തിനു നേർക്ക് ആഞ്ഞുവീശുന്ന കൊടുവാൾ നേരിയ വ്യത്യാസത്തിനാണു കഴുത്തിൽ മുറിവേൽപ്പിച്ചു കടന്നുപോകുന്നതെന്നു ദൃശ്യങ്ങളിൽ വ്യക്തം.
മറ്റൊരു ചെറുപ്പക്കാരനെ സംഘം ചേർന്നു മർദിക്കുമ്പോൾ റീൽ പകർത്തുന്നയാൾ ‘തല്ലിക്കൊല്ലെടാ അവനെ’ എന്ന് ആർത്തുവിളിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. മേഖലയിലെ ചെറുപ്പക്കാരുടെ സംഘങ്ങൾ ഈ റീൽ പശ്ചാത്തല സംഗീതം ചേർത്ത് വീരപരിവേഷത്തോടെ പ്രചരിപ്പിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

