ചാലക്കുടി ∙ അപകടങ്ങൾ പതിയിരിക്കുന്ന ദേശീയപാതയിൽ പല ഭാഗത്തും തെരുവു വിളക്കുകൾ പ്രകാശിക്കാതായിട്ടു വർഷങ്ങളായി. പുനഃസ്ഥാപിക്കാൻ നടപടിയില്ലാത്തതിനാൽ പ്രതിഷേധം വ്യാപകമാകുന്നു. ചാലക്കുടി സൗത്ത് ജംക്ഷനിലെ മേൽപാലമാണ് ഇരുട്ടുമൂടിയ വഴികളിൽ ഒന്ന്.
നഗരസഭാ ജംക്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ടു വർഷങ്ങളായിട്ടും പ്രശ്നം പരിഹരിച്ചില്ല. മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടത്തുന്ന ഭാഗത്തും കോട്ടമുറി ജംക്ഷനിലും കൊരട്ടി ഗവ.
ഓഫ് ഇന്ത്യ പ്രസ് ജംക്ഷനിലും തെരുവു വിളക്കുകൾ ഏറെ കാലമായി കത്താറില്ല.
മേൽപാല നിർമാണത്തിനു തടസ്സമാണെന്നു കാണിച്ചു കൊരട്ടി ജംക്ഷനിലെ ഹൈമാസ്റ്റ് വിളക്ക്അഴിച്ചു കൊണ്ടു പോയത് പുനഃസ്ഥാപിച്ചില്ല. അത് അഴിക്കുമ്പോൾത്തന്നെ പ്രതിഷേധമുണ്ടായിരുന്നു. അടിപ്പാതകളുടെയും മേൽപാലത്തിന്റെയും നിർമാണം പുരോഗമിക്കുന്നതിനാൽ ദേശീയപാതയിൽ അപകടങ്ങൾ പതിവാണ്.
നിർമാണ സാമഗ്രികളും അപകടമുണ്ടാകുന്ന തരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ചിറങ്ങരയിൽ വീണ്ടും സ്ലാബ് തകർന്നു; ഗതാഗതക്കുരുക്ക് അതിരൂക്ഷം
കൊരട്ടി ∙ ദേശീയപാതയിൽ ചിറങ്ങരയിൽ ഡ്രെയ്നേജിനു മുകളിൽ സ്ഥാപിച്ച സ്ലാബുകൾ വീണ്ടും തകരാൻ തുടങ്ങി. സ്ലാബിന്റെ ഭാഗം പൊളിഞ്ഞു പോയതോടെ ഇത് അപകടക്കെണിയായി.
ചിറങ്ങരയിൽ ഗ്രാമീൺ ബാങ്കിനു മുൻവശത്തായാണു സ്ലാബ് തകർന്നത്. കാൽനട
യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴുമെന്ന സ്ഥിതിയാണ്. പരാതിയെ തുടർന്നു പൊലീസ് സ്ഥലത്തെത്തി. നാട്ടുകാർ എടുത്തു വച്ച ട്രാഫിക് കോൺ മാത്രമാണ് സ്ലാബ് തകർന്നതു മനസ്സിലാക്കാനുള്ള മുന്നറിയിപ്പ്.
ഈ സ്ലാബുകൾ കൂടി വാഹന ഗതാഗതത്തിന് ഉപയോഗിക്കുന്നുണ്ട്.
പ്രധാനമായും ഇരുചക്ര വാഹനങ്ങളാണ് സ്ലാബുകൾക്കു മുകളിലൂടെ കടന്നു പോകുന്നത്. ഡ്രെയ്നേജിനു മുകളിൽ സ്ലാബ് സ്ഥാപിച്ച കാലം മുതൽ ഇവ തകരുന്നതു പതിവായിരുന്നു.
പലയിടത്തും മാറ്റി സ്ഥാപിച്ചിട്ടും വീണ്ടും തകരുകയാണ്. ചിലയിടങ്ങളിൽ ഇതു താഴേയ്ക്ക് ഇടിഞ്ഞു താഴ്ന്ന നിലയിലാണ്.
ഇന്നലെ സ്ലാബുകൾക്കു മുകളിലൂടെ ഇരുചക്ര വാഹനത്തിൽ പോയിരുന്ന സ്ത്രീ വീഴാൻ പോയെങ്കിലും ഭാഗ്യത്തിനു രക്ഷപ്പെട്ടു. തകരാറുള്ള സ്ലാബുകൾ അടിയന്തരമായി മാറ്റി സ്ഥാപിച്ചില്ലെങ്കിൽ അപകടം ഉറപ്പാണെന്നു നാട്ടുകാർ പറയുമ്പോഴും അധികൃതർ ഗൗനിക്കുന്നില്ല. സ്ലാബ് തകർന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കു കൂടുതൽ രൂക്ഷമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

