നീണ്ടൂർ ∙ ആൾത്താമസമില്ലാത്ത വീടിനു തീപിടിച്ചത് പരിഭ്രാന്തി പടർത്തി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നു വൻ അപകടം ഒഴിവായി.
നീണ്ടൂർ 14-ാം വാർഡിൽ തൊട്ടിയിൽ സുകുമാരന്റെ വീടിനാണു ഇന്നലെ വൈകിട്ട് നാലോടെ തീപിടിച്ചത്. പുക ഉയരുന്നത് കണ്ട
നാട്ടുകാരാണ് വിവരം വാർഡംഗം അരുൺ ബാബുവിനെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാർ പ്ലാത്താനത്തിനെയും അറിയിച്ചത്. ഇരുവരുടെയും നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയും തീ സമീപത്തുള്ള വീടുകളിലേക്ക് പടരുന്നത് തടയുകയും ചെയ്തു.
തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി തീ പൂർണമായും അണയ്ക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പുല്ലിനും കാടിനും തീപിടിച്ചു
ഏറ്റുമാനൂർ ∙ നാൽപതേക്കർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പുല്ലിനും കാടിനും തീപിടിച്ചത് പരിഭ്രാന്തി പടർത്തി.
നാൽപതേക്കർ ജംക്ഷനു സമീപം സ്വകാര്യ പുരയിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
സമീപത്തെ വീട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് തീ ആളിപടരുന്നത് തടയാനായത്. നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളം ഒഴിച്ച് തീയണയ്ക്കാൻ ശ്രമം നടത്തിയിരുന്നു.
കോട്ടയത്ത് നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. ഗ്രേഡ് ഫയർ ഓഫിസർ ശിഹാബുദിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത്.സിഗരറ്റു കുറ്റിയിൽ നിന്നോ മറ്റോ തീ പടർന്നതാകാം എന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

