കളമശേരി ∙ ശുദ്ധജല പദ്ധതികളുടെ വികാസത്തിനായി പുതിയ പൈപ്പുകൾ സ്ഥാപിക്കാനുള്ള വാട്ടർ അതോറിറ്റിയുടെ നീക്കം തടസ്സപ്പെട്ട നിലയിൽ.
പൈപ്പുകൾ സ്ഥാപിക്കുന്നതിനു റോഡുകൾ വെട്ടിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുവദിക്കാത്തതാണു പ്രശ്നം. റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനുള്ള അനുമതിക്കായി പിഡബ്ല്യുഡിക്കു കത്തുകൾ നൽകിയെങ്കിലും തീരുമാനം വൈകുകയാണ്.സ്റ്റേറ്റ് പ്ലാനിൽ ഉൾപ്പെടുത്തി ഇടപ്പള്ളി –പൂക്കാട്ടുപടി റോഡിന്റെ ഭാഗമായ മുണ്ടംപാലം മുതൽ കങ്ങരപ്പടി വരെ പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി പൈപ്പുകൾ ഇറക്കിവച്ചിട്ടു മാസങ്ങളായി.
ഈ ഭാഗത്തെ ആസ്ബസ്റ്റോസ് പൈപ്പുകൾക്കു പകരം ജിഐ പൈപ്പുകൾ സ്ഥാപിക്കുന്നതാണു പദ്ധതി. 40 വർഷത്തിലേറെ പഴക്കമുള്ള പൈപ്പുകൾ അടിക്കടി പൊട്ടുന്നതുമൂലം റോഡ് തകരുകയും ശുദ്ധജലവിതരണം തടസ്സപ്പെടുന്നതും പതിവായിരിക്കുകയാണ്.
റോഡ് വെട്ടിപ്പൊളിക്കാൻ അനുമതി ലഭിക്കാത്തതിനാൽ ജോലികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.കുസാറ്റ് പമ്പ് ഹൗസിൽ നിന്നു തേവയ്ക്കൽ വരെയുള്ള പഴകിയതും ഇടുങ്ങിയതുമായ പൈപ്പുകൾക്കു പകരം വ്യാസം കൂടിയ പൈപ്പുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും തടസ്സപ്പെട്ട നിലയിലാണ്.നഗരസഭയിൽ ഏറ്റവും കൂടുതൽ ശുദ്ധജല ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളാണ് കങ്ങരപ്പടിയും തേവയ്ക്കലും.
മൂന്നും നാലും ദിവസം കൂടുമ്പോഴാണ് ഈ പ്രദേശങ്ങളിലേക്കു ശുദ്ധജലം ലഭിക്കുന്നത്. ഇവിടത്തെ ശുദ്ധജലക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിനു അമൃത് പദ്ധതിയിൽ പെടുത്തി 20 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ശുദ്ധജല സംഭരണിയുടെ നിർമാണ നടപടികൾ പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായുള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിന് ഇവിടെയും റോഡ് വെട്ടിപ്പൊളിക്കുന്നതിന് അനുമതി വേണം. പൈപ്പുകൾ എത്തിച്ചിട്ടു മാസങ്ങളായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

