ഇളമാട് ∙ പഞ്ചായത്തിലെ വേങ്ങൂർ ഭാഗത്ത് പന്ത്രണ്ടോളം പേർക്കു തെരുവുനായയുടെ കടിയേറ്റു. ഇതിൽ 2 സ്ത്രീകളുടെ മുഖത്താണു കടിയേറ്റത്.
കൂടാതെ വളർത്തുനായ്ക്കളെയും ഈ നായ കടിച്ചതായി പറയുന്നു. വേങ്ങൂർ മലയിൽ, പാറയിൽ ഭാഗങ്ങളിൽ ഉള്ളവർക്കാണു കടിയേറ്റത്.
വീടിന്റെ മുറ്റത്തു നിന്നവരെയും വഴിയാത്രക്കാരെയും ആണ് ഇതു പ്രധാനമായും ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ താഴെ വീണ സ്ത്രീയുടെ ചെവിയിലും മറ്റൊരു സ്ത്രീയുടെ പുരികത്തിലും കടിച്ചു.
ഒരാൾക്ക് മുതികിലും കടിയേറ്റു.
ആക്രമണം നടത്തിയ തെരുവുനായയ്ക്കു പേവിഷബാധ ഉള്ളതായി സംശയിക്കുന്നു. കടി ഏറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പ്രതിരോധ കുത്തിവയ്പ്പെടുത്തു.
നായ മറ്റു തെരുവുനായ്ക്കളെയും കടിച്ചതായി സംശയിക്കുന്നു. ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നു എന്നാണ് ആരോപണം.
ആളുകൾക്കു വീടിന്റെ പുറത്തിറങ്ങാൻ ഭയമായി തുടങ്ങിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

