അച്ചൂർ 13ൽ വളർത്തു നായയെ പുലിപിടിച്ചു
പൊഴുതന∙ അച്ചൂർ–ചാത്തോത്ത് റോഡ് ഭാഗങ്ങളിൽ പുലി ഇറങ്ങിയതോടെ നാട്ടുകാർ ആശങ്കയിലായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് അച്ചൂർ–ചാത്തോത്ത് റോഡിൽ പുലി വിശ്രമിക്കുന്നത് നാട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് അധികൃതർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ അച്ചൂർ 13ൽ വളർത്തു നായയെ പുലിപിടിച്ചു.
തുടർന്ന് സ്ഥലത്ത് എത്തിയ വനം വകുപ്പ് അധികൃതർ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ക്യാമറ ട്രാപ് സ്ഥാപിക്കുമെന്നും പുലി സാന്നിധ്യം കണ്ടെത്തിയാൽ തുടർനടപടികളെടുക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ ഇന്നലെ രാവിലെ തരിയോട് പഞ്ചായത്തിലെ കാലിക്കുനി പ്രദേശത്ത് പുലി ഇറങ്ങിയെന്ന വാർത്ത ആശങ്കയ്ക്കിടയാക്കി.
കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയാണുപുലിയെ കണ്ടതായി അറിയിച്ചത്. തുടർന്ന് വനം വകുപ്പ് സ്ഥലത്ത് എത്തി കാൽപാട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പുള്ളിമാൻ ആണെന്ന് കണ്ടെത്തിയതോടെയാണ് ആശങ്കയൊഴിഞ്ഞത്.
കാറിനു മുൻപിൽ കടുവ എത്തി
ബത്തേരി ∙ കാർ യാത്രക്കാർക്കു മുൻപിൽ റോഡിലൂടെ കടുവ നടന്നെത്തി.
അൽപ നേരം കാറിന്റെ മുൻപിലൂടെ നടന്ന് കടുവ സഞ്ചാരികളെ ഭീതിയിലാക്കി. ബത്തേരി– ഊട്ടി റോഡിൽ പാട്ടവയലിനടുത്ത് നൂൽപുഴയ്ക്കും മുണ്ടക്കൊല്ലിക്കും ഇടയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
കാറിലിരുന്ന കുടുംബം കടുവയുടെ ദൃശ്യങ്ങൾ പകർത്തി. അൽപദൂരം നടന്ന ശേഷം കടുവ കാട്ടിലേക്ക് കയറിപ്പോയി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

