കൊല്ലം∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കിണർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം. പ്രാഥമിക ആവശ്യങ്ങൾക്കു പോലും വെള്ളമില്ലാതെ വലഞ്ഞു ജീവനക്കാർ.
സ്റ്റാൻഡിലെ കുടിവെള്ള ടാങ്കിൽ എലി ചത്തുകിടന്നതിനെ തുടർന്ന് ഒരു മാസം മുൻപാണ് ടാങ്കും കിണറും വൃത്തിയാക്കിയത്.
ശേഷം വെള്ളം പരിശോധനയ്ക്കയച്ചപ്പോൾ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ വെള്ളം ഉപയോഗിക്കാൻ പാടില്ലെന്ന് ആരോഗ്യവകുപ്പിൽ നിന്നു നിർദേശവുമെത്തി.
പ്രശ്നം കോർപറേഷനിൽ അറിയിച്ചപ്പോൾ കുറച്ചു ദിവസം സൗജന്യമായി വെള്ളമെത്തിച്ചു. തിരഞ്ഞെടുപ്പ് വന്നതോടെ കോർപറേഷന്റെ സഹായവും നിലച്ചു.
പത്ത് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് എടിഒ അടക്കം ഉറപ്പു നൽകിയിട്ടും നടപടിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
വെള്ളമില്ലാത്തതിനാൽ ചെങ്ങന്നൂർ,കുളത്തൂപ്പുഴ എന്നിങ്ങനെ ദൂരെ നിന്നെത്തുന്ന സർവീസുകളിലെ വനിതാ ജീവനക്കാരും ബുദ്ധിമുട്ടിലാണ്. ആഹാരം കഴിച്ചതിനു ശേഷം കൈകഴുകുന്നതിനും മറ്റും വെള്ളം വില കൊടുത്തു വാങ്ങേണ്ട
സ്ഥിതിയാണ്. മൂന്ന് ലക്ഷം രൂപയുടെ കുടിശികയുള്ളതിനാൽ കുറേ വർഷങ്ങളായി ഇവിടേക്കുള്ള വാട്ടർ അതോറിറ്റിയുടെ കണക്ഷനും വിച്ഛേദിച്ചിരിക്കുകയാണ്.
അതുകൊണ്ടു തന്നെ ജീവനക്കാർക്കും യാത്രക്കാർക്കും ഏക ആശ്രയം കിണർ വെള്ളമാണ്.
കോർപറേഷനിൽ കത്തു കൊടുത്തു, അവിടെ നിന്ന് വെള്ളം ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചിരുന്നു. വാട്ടർ അതോറിറ്റിയുടെ കണക്ഷൻ പുതുതായി എടുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.
സ്ഥിരമായ പരിഹാരമെന്ന നിലയിൽ നിലവിലുള്ള ജലസ്രോതസ്സായ കിണറിലെ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കും. താൽക്കാലിക പരിഹാരമെന്ന നിലയിൽ ശുചിമുറിയിലേക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ട
വെള്ളം വാങ്ങിനൽകും.’
ബി.അജിത്കുമാർ, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

