തിരുവനന്തപുരം∙ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്നലെ വൈകിട്ട് എത്തി. ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രി എം.ബി.രാജേഷ്, ശശി തരൂർ എംപി, മേയർ വി.വി.രാജേഷ് എന്നിവർ ചേർന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു.
പാളയത്തെ ട്രിവാൻഡ്രം ഫെസ്റ്റിന്റെ ഭാഗമായ സ്നേഹസംഗമം പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം ലോക്ഭവനിൽ വിശ്രമിച്ചു. താൻ ഏറെക്കാലം കേരളത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് ട്രിവാൻഡ്രം ഫെസ്റ്റിലെ പ്രസംഗത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു.
മൂന്നര വർഷം കൊച്ചിയിൽ കയർ ബോർഡ് ചെയർമാനായും രാഷ്ട്രീയത്തിൽ കേരളത്തിന്റെ ചുമതലയുള്ള വ്യക്തിയായും പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിൽ 2 വർഷത്തോളം താമസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ 10ന് ശിവഗിരി തീർഥാടനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
തുടർന്നു ഹെലികോപ്റ്ററിൽ മടങ്ങിയെത്തി 11.30ന് മാർ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. 1.25ന് വിമാനത്താവളത്തിൽ നിന്നു മടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

