ശ്രീകണ്ഠപുരം∙ പയ്യാവൂർ കുന്നത്തൂർ റോഡിൽ മുത്താറിക്കുളത്ത് കോൺക്രീറ്റ് മിക്സിങ് യന്ത്രവുമായി പോയ, നിറയെ തൊഴിലാളികളുള്ള മിനി ലോറി മറിഞ്ഞ് 2 അതിഥി തൊഴിലാളികൾ മരിച്ചു. യുപി സ്വദേശികളായ വിശ്വജിത്ത് (35), കൃഷ്ണ (35) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ 11 പേർ കണ്ണൂർ എകെജി ആശുപത്രിയിലും 2 പേർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. എല്ലാവരും അതിഥിത്തൊഴിലാളികളാണ്. ശ്രീകണ്ഠപുരം സ്വദേശിയുടേതാണ് മറിഞ്ഞ വാഹനം.
ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.
കുഞ്ഞിപ്പറമ്പ് ആനയടി ഭാഗത്ത് ഒരു വീടിന്റെ കോൺക്രീറ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ലോറി. ഇവിടെ ഭജനമഠത്തിന് സമീപം ഡോക്ടർ മുക്കിൽ നിയന്ത്രണം വിട്ടായിരുന്നു അപകടം. യന്ത്രം കയറ്റിയ ലോറിയിൽ നിറയെ തൊഴിലാളികളുമായി പയ്യാവൂർ ഭാഗത്തേക്ക് പോകുകയായിരുന്നു.
2 പേർ സംഭവസ്ഥലത്തുവച്ച് മരിച്ചു. മരിച്ച 2 പേരുടെയും മൃതദേഹം പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

