കേണിച്ചിറ ∙ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നേട്ടമുണ്ടാക്കിയ പൂതാടി പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി.
ജില്ല മുഴുവൻ ഉറ്റുനോക്കിയിരുന്ന പൂതാടി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ പ്രസിഡന്റ് സ്ഥാനാർഥിയുടെ തന്നെ വോട്ട് അസാധുവായതോടെ എൽഡിഎഫിലെ ഇ.കെ.ബാലകൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു–വലതു മുന്നണികൾക്ക് 10 സീറ്റുകൾ വീതമാണ് ലഭിച്ചത്.
എൻഡിഎയ്ക്ക് മൂന്നും. യുഡിഎഫിലെ ഒരുവോട്ട് അസാധുവായതോടെ ഇടതുമുന്നണി സ്ഥാനാർഥി ഒരുവോട്ടിനു ജയിച്ചുകയറി.
തുല്യവോട്ടുലഭിച്ചാൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമായിരുന്നു.
പ്രസിഡന്റ് സ്ഥാനാർഥിയുടെ വോട്ടുതന്നെ അസാധുവായതോടെ എല്ലാ പ്രതീക്ഷകളും ഇല്ലാതായി.
1988ലും 2000ലും പഞ്ചായത്ത് അംഗമായ ഇ.കെ.ബാലകൃഷ്ണൻ 2020ൽ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിരുന്നു.
അസാധുവോട്ടുണ്ടായില്ലെങ്കിലും ഇവിടെ നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനം ഇടതുമുന്നണിയിലെ ബിന്ദു ബാബുവിനു ലഭിച്ചു. തിരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പം മുന്നേറിയ യുഡിഎഫിനു നാണക്കേടുണ്ടാക്കിയ തിരഞ്ഞെടുപ്പാണ് ഇന്നലെ പൂതാടിയിൽ നടന്നത്.
യുഡിഎഫ്– എൽഡിഎഫ് ഡീൽ എന്ന് ബിജെപി
കേണിച്ചിറ ∙ യുഡിഎഫ് സഹായത്തോടെയാണ് എൽഡിഎഫ് പൂതാടിയിൽ അധികാരം പിടിച്ചതെന്ന് ബിജെപി ആരോപിച്ചു.
യുഡിഎഫ് നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണ് ഇ.കെ.ബാലകൃഷ്ണൻ പ്രസിഡന്റായതെന്നും പിന്നിൽ സാമ്പത്തിക അഴിമതിയുണ്ടെന്നും ആരോപിച്ചു.
ഇടതുമുന്നണിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നെന്നും ബിജെപി ആരോപിച്ചു.
ജില്ലാകമ്മിറ്റിയിലെ വിഭാഗീയത ചൂണ്ടിക്കാട്ടി പാർട്ടിക്കെതിരെ രംഗത്തുവന്ന എ.വി.ജയനും പ്രസാദും പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം വിട്ടുനിന്നത് ജില്ലാ നേതൃത്വത്തോടുള്ള വെല്ലുവിളിയും പ്രതിഷേധവുമാണെന്നും ചൂണ്ടിക്കാട്ടി.
പി.എം.സുധാകരൻ ആധ്യക്ഷ്യം വഹിച്ചു.പ്രകാശൻ നെല്ലിക്കര, വി.എസ്.ഷിബി, വി.ആർ.ബാബുരാജ്, വി.കെ.രാജൻ, എ.വി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

