കൽപറ്റ ∙ ജില്ലയിൽ നഗരസഭകളിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി. കൽപറ്റ നഗരസഭാധ്യക്ഷനായി എടഗുനി വാർഡിൽ നിന്നുള്ള അംഗം പി.വിശ്വനാഥൻ തിരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്ത് ആദ്യമായി പണിയ വിഭാഗത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട നഗരസഭാ അധ്യക്ഷനാണ് പി.വിശ്വനാഥൻ.
ഉപാധ്യക്ഷയായി എമിലിത്തടം വാർഡിൽ നിന്നുള്ള എസ്.സൗമ്യയെ തിരഞ്ഞെടുത്തു.
ബത്തേരി നഗരസഭാധ്യക്ഷയായി സീകുന്ന് വാർഡിൽ നിന്നു വിജയിച്ച റസീന അബ്ദുൽ ഖാദർ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ ഏക വനിത നഗരസഭാധ്യക്ഷയാണ് റസീന അബ്ദുൽ ഖാദർ.
ഉപാധ്യക്ഷനായി ചെരൂർക്കുന്ന് വാർഡിൽ നിന്നുള്ള എം.ജി.ഇന്ദ്രജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി നഗരസഭാധ്യക്ഷനായി പയ്യമ്പള്ളി വാർഡിൽ നിന്നുള്ള ജേക്കബ് സെബാസ്റ്റ്യനെ തിരഞ്ഞെടുത്തു.
ഉപാധ്യക്ഷയായി മാനന്തവാടി ടൗൺ ഡിവിഷനിൽ നിന്നുള്ള സിന്ധു സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുക്കപ്പെട്ട നഗരസഭാധ്യക്ഷന്മാർ ഇന്നലെ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

