കോഴിക്കോട് ∙ നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന തോപ്പയിൽ കമ്പിവളപ്പിൽ സ്വദേശി അജ്മലിനെ നടക്കാവ് പൊലീസ് സബ് ഇൻസ്പെക്ടർ എൻ.ലീലയുടെ നേതൃത്വത്തിൽ നടക്കാവ് പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി. പുതുവത്സരാഘോഷ പരിപാടികൾ നടക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിൽ ലഹരി ഉപയോഗത്തിനെതിരെ കർശനമായ പരിശോധന നടത്തുമെന്ന് നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.
ബോസ് അറിയിച്ചു. ഗാന്ധി റോഡ് ഫ്ലൈ ഓവറിനു താഴെ സ്ഥിരമായി ലഹരിമരുന്ന് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.
ഇയാൾ ചില്ലറ വിൽപനയ്ക്കായി സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച 935 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
ഫ്ലൈ ഓവറിനു താഴെ ആൾ തിരക്കൊഴിഞ്ഞ സ്ഥലങ്ങളിൽ വാഹനം നിർത്തി ചില്ലറ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, സിവിൽ പൊലീസ് ഓഫിസർ ലതീഷ്, സരുൺ കുമാർ, ശ്രീശാന്ത്, അതുൽ, ദിനീഷ്, മഷ്ഹൂർ, നടക്കാവ് സ്റ്റേഷനിലെ എഎസ്ഐ ഉണ്ണികൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിപിൻ, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

