ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ ലഗേജിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പറക്കലിനിടയിൽ വിമാനത്തിന്റെ ഓവർഹെഡ് ലഗേജ് കംപാർട്മെന്റിലാണ് ഈ അപകകടം ഉണ്ടായത്.
പവർ ബാങ്കിനുണ്ടായ സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്തിനുള്ളിൽ തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഒരു യാത്രക്കാരൻ തന്റെ മൊബൈൽ ഫോണിൽ പകർത്തയ ഈ ദൃശ്യങ്ങളിൽ, തീ അണയ്ക്കാൻ യാത്രക്കാർ ശ്രമിക്കുന്നത് വ്യക്തമാണ്. തുടർന്ന്, യാത്രക്കാരുടെ സഹായത്തോടെ ക്യാബിൻ ക്രൂ അംഗങ്ങൾ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയ പൂർണ്ണമായും അണയ്ക്കുകയായിരുന്നു.
ഈ അപ്രതീക്ഷിത സംഭവത്തിൽ ആർക്കും പരുക്കുകൾ ഒന്നും തന്നെ പറ്റിയിട്ടില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

