ചങ്ങനാശേരി∙ ചങ്ങനാശ്ശേരിയിൽ പുതുമ നിറഞ്ഞ ന്യൂ ഇയർ ആഘോഷമായ ബോൺ ആനോ ഡിസംബർ 31 വൈകുന്നേരം 5 മുതൽ പാലാത്ര ബൈപാസിലെ പീടിയേക്കൽ മൈതാനിയിൽ നടക്കുന്നു. തുടർച്ചയായ 8 മണിക്കൂർ നീളുന്ന ആഘോഷ പരിപാടികൾ മീഡിയ വില്ലേജിന്റെയും എൽസോൾ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ തോപ്പിൽ ജൂവലറിയുടെയും അച്ചായൻസ് റെസ്റ്റേറന്റിന്റെയും സഹകരണത്തോടെയാണ് നടത്തുന്നത്.
ശിങ്കാരിമേള മൽസരം, ഡാൻസ് പ്രാഗ്രാം, സാംസ്ക്കാരി സമ്മേളനം , പാപ്പാഞ്ഞി കത്തിക്കൽ, ആകാശ വിസ്മയം, മ്യൂസിക്ക് ബാന്റ് തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും.
ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് മീഡിയ വില്ലേജിൽ നടന്ന സമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.
ജോഫി പുതുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ.
ലിപിൻ തുണ്ടുകളം, എൽസോൾ ഗ്രൂപ്പ് എം.ഡി ടിൻസു മാത്യം തോപ്പിൽ ജൂവലറി ഉടമ മാർട്ടിൻ ഫിലിപ്പ് അച്ചായൻസ് റെസ്റ്റേറന്റ് ഉടമ സിൽജി മൂലയിൽ എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരിയിൽ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ രീതിയിൽ ന്യൂ ഇയർ ആഘോഷം നടക്കുന്നത്.
ശിങ്കാരിമേള മൽസരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50,000 രൂപ ക്യാഷ് അവാർഡ് നൽകും.
രണ്ടാം സ്ഥാനം 25,000 രൂപയും മൂന്നാം സ്ഥാനം 10,000 രൂപയും കാഷ് അവാർഡ് നൽകും. എട്ടു ടീമുകൾക്ക് മാത്രമാണ് പങ്കെടുക്കുനുള്ള അവസരം.
പങ്കെടുക്കുന്ന എല്ലാ ടീമുകൾ പ്രോൽസാഹന കാഷ് അവാർഡുകളും നൽകും. ചങ്ങനാശ്ശേരിയിൽ ആരംഭിക്കുന്ന വ്യത്യസ്ത മേളാവേശ മത്സരത്തിന്റെ ബാക്കി വിവരങ്ങൾക്കായി 8921759194 നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

