കോഴിക്കോട് ∙ സർക്കാർ വിഹിതം ഉറപ്പ് വരുത്തി മെഡിസെപ് പദ്ധതി പരിഷ്കരിക്കണമെന്ന സംസ്ഥാന ജീവനക്കാരുടെ ദീർഘനാളത്തെ ആവശ്യം നിരാകരിച്ച് മെഡിസെപ് പ്രീമിയം 500 ൽ നിന്ന് 62 ശതമാനം കുത്തനെ വർധിപ്പിച്ച് 810 രൂപയാക്കിയത് വഞ്ചനാപരമെന്നും ജീവനക്കാരോട് കൂടിയാലോചന നടത്താതെ വർധിപ്പിച്ച പ്രീമിയം സർക്കാർ വിഹിതമായി നൽകണമെന്നും എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി.
കേരള എൻജിഒ അസോസിയേഷൻ കോഴിക്കോട് നഗരത്തിലെ വിവിധ ഓഫിസുകൾ കേന്ദ്രീകരിച്ച് മെഡിസെപ് പ്രീമിയം വർധനയ്ക്ക് എതിരെ നടത്തിയ പ്രചാരണ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി കെ.ദിനേശൻ അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. രവീന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.
സുജിത, കെ. ലിനീഷ്, എം.ടി.
ഫൈസൽ, പി.ടി. ചഞ്ചൽ, അഖിലേഷ് പ്രഭാകർ, ജയാ ഗോപിനാഥ്.
വിനീഷ് തലയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

