ന്യൂഡൽഹി ∙ ബാങ്കിൽ നിന്ന് വേഗത്തിലാക്കാനുള്ള പുതിയ സംവിധാനത്തിന്റെ രണ്ടാം ഘട്ടം ജനുവരി 3 മുതൽ നടപ്പാക്കാനുള്ള തീരുമാനം മാറ്റിവച്ചു. സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണിത്.
ഒന്നാം ഘട്ടം ഒക്ടോബർ നാലിന് നിലവിൽ വന്നെങ്കിലും സാങ്കേതികപ്രശ്നങ്ങൾ മൂലം ചെക്ക് മാറിയെടുക്കൽ പ്രക്രിയ താളംതെറ്റിയിരുന്നു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ അടക്കം റിസർവ് ബാങ്കിന് കത്തയച്ചിരുന്നു.
ചെക്ക് മാറിയെടുക്കാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട
എന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം. നിലവിൽ ചെക്ക് മാറി പണം ലഭിക്കാൻ കുറഞ്ഞത് 2 ദിവസമെടുക്കാറുണ്ട്.
ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് (ബാച്ച് പ്രോസസിങ്) നിശ്ചിതസമയത്ത് സ്കാൻ ചെയ്ത് അയയ്ക്കുകയാണ് നിലവിലെ രീതി. ഇതിനു പകരം ബാങ്കിൽ ചെക്ക് ലഭിക്കുന്ന മുറയ്ക്ക് തന്നെ സിടിഎസ് സംവിധാനം വഴി സ്കാൻ ചെയ്ത് അയയ്ക്കും.
ഇതുവഴി മണിക്കൂറുകൾക്കുള്ളിൽ തന്നെ പണം ലഭിക്കും.
രണ്ടു ഘട്ടങ്ങൾ ഇവ
ഒന്നാംഘട്ടം:
പണം സൂക്ഷിച്ചിരിക്കുന്ന ബാങ്കിന് വൈകിട്ട് 7 വരെ ചെക്ക് സ്വീകരിക്കണോ തള്ളണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാം. ഇതിനകം തീരുമാനമെടുത്തില്ലെങ്കിൽ സ്വീകരിച്ചതായി കണക്കാക്കും.
രണ്ടാം ഘട്ടം:
സമയക്രമം കൂടുതൽ കർശനമാക്കും.
വൈകിട്ട് 7 വരെ ബാങ്കുകൾക്ക് കാത്തിരിക്കാനാവില്ല. ക്ലിയറിങ് ഹൗസിൽ നിന്ന് ചെക്ക് ലഭിച്ചാൽ 3 മണിക്കൂറിനുള്ളിൽ തീരുമാനമെടുത്തിരിക്കണം.
ഉദാഹരണത്തിന് രാവിലെ പത്തിനും പതിനൊന്നിനും ഇടയിലെത്തിയ ചെക്കിന്റെ കാര്യം ഉച്ചയ്ക്ക് രണ്ടിനകം തീരുമാനിക്കണം. ഇല്ലെങ്കിൽ ചെക്ക് അംഗീകരിച്ചതായി കണക്കാക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

