കോട്ടയം ∙ കെ.എം.മാണി ആദ്യമായി മന്ത്രിസ്ഥാനമേറ്റതിന്റെ 50–ാം വാർഷികം നാളെ. 1975 ഡിസംബർ 26നു ധനമന്ത്രിയായിട്ടാണു തുടക്കം.
അന്നു സി.അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തിയെന്ന റെക്കോർഡും കെ.എം.മാണിക്കാണ്; 8759 ദിവസം.
വിവിധ മന്ത്രിസഭകളിലായി 24 വർഷം അദ്ദേഹം മന്ത്രിപദവി വഹിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നു; 12 മന്ത്രിസഭകൾ. കേരളത്തിൽ കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണ് അദ്ദേഹം – 13 തവണ.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം 8 മാസം) നിയമവകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്തതും മാണിയാണ്.
കേരള നിയമസഭയിൽ കൂടുതൽ കാലം എംഎൽഎ പദവിയിൽ ഇരുന്നത് ഉമ്മൻ ചാണ്ടിയാണ് (18728 ദിവസം). രണ്ടാം സ്ഥാനം കെ.എം.മാണി.
1964ൽ രൂപീകൃതമായ പാലാ മണ്ഡലത്തിൽനിന്ന് മാണിയുടെ നിര്യാണം വരെ മറ്റാരും നിയമസഭയിലെത്തിയിട്ടില്ല. കേരള കോൺഗ്രസ് പ്രതിനിധിയായി കെ.എം.മാണിക്കൊപ്പം 1975 ഡിസംബർ 26ന് ആർ.ബാലകൃഷ്ണപിള്ളയും മന്ത്രിയായി സ്ഥാനമേറ്റിരുന്നു. 7 തവണയായി 12 വർഷത്തോളം അദ്ദേഹം മന്ത്രിസ്ഥാനം വഹിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

