കൊച്ചി∙ പാരമ്പര്യ കലാ രൂപമായ ചവിട്ടുനാടകത്തെയും, കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഗോതുരുത്ത് ദി സ്പോർട്സ് & ആർട്സ് ക്ലബ് 2012-ൽ ആരംഭിച്ച ‘ചുവട് ഫെസ്റ്റ്’ വിജയകരമായി 11 വർഷം പൂർത്തീകരിച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ സഹകരണത്തോടെ ഈ വർഷവും 2025 ഡിസംബർ 28, 29, 30 തീയതികളിൽ എസ്എസി മരിടൈം ആർട്ട് സെന്ററിൽ വെച്ച് 12ാമത് ചുവട് ഫെസ്റ്റ് ചവിട്ടുനാടക മഹോത്സവം നടത്തുന്നു.
തീയതിയും നാടകവും: തീയതി /സമയം /നാടകം അവതരിപ്പിക്കുന്നത്…
28/12/25– 7 മണിക്ക് “പ്ലോരിപ്പസ് കതൈ” ചവിട്ടുനാടക കലാകേന്ദ്രം, ഗോതുരുത്ത്.
29/12/25– 7 മണിക്ക് ഡോക്യുമെന്ററി: “ദി ഫ്രാഗ് മെന്റ്സ് ഓഫ് ഇല്യൂഷൻ” (സംവിധാനം: ബിബിൻ ജോസഫ്)
29/12/25 – 8 മണിക്ക് “പന്തിയോസ് പീലാത്തോസ്” കൊച്ചിൻ ചവിട്ടുനാടക കളരി, ഫോർട്ട്കൊച്ചി.
30/12/25– 7 മണിക്ക് “വിശുദ്ധ സെബസ്ത്യാനോസ്” യുവ കേരളകലാസമിതി, കുറുമ്പത്തുരുത്ത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

