മറയൂർ ∙ കഴിഞ്ഞദിവസം കാപ്പിസ്റ്റോറിനു സമീപം കാളയെ കൊലപ്പെടുത്തിയ പുലി വീണ്ടും പ്രദേശത്ത് എത്തിയതോടെ കാളയുടെ ഉടമ സമുദ്രപാണ്ടിയുടെ നേതൃത്വത്തിൽ ആളുകൾ വടിയുമായി തുരത്തിയോടിച്ചു. ഒരു മാസത്തിനുള്ളിൽ 4 കന്നുകാലികളെ പുലി കൊന്നതോടെ കൂട് സ്ഥാപിക്കാൻ വനം വകുപ്പ് അധികൃതരോട് ജനങ്ങൾ ആവശ്യപ്പെട്ടെങ്കിലും പുലി വനമേഖലയിലാണെന്ന കാരണം പറഞ്ഞ് അധികൃതർ നടപടി സ്വീകരിക്കാതിരുന്നതോടെയാണ് ഉപജീവനമാർഗമായ കന്നുകാലികളെ സംരക്ഷിക്കാൻ ജനങ്ങൾ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 3 മണിയോടെ മറയൂർ – മൂന്നാർ റോഡിൽ മേയാൻ വിട്ടിരുന്ന കന്നുകാലികളുടെ 20 മീറ്റർ അടുത്ത് പുലി എത്തിയപ്പോഴാണ് ഉടമകൾ തുരത്തിയോടിച്ചത്.
തുച്ഛവരുമാനം മാത്രമുള്ള തോട്ടം തൊഴിലാളികളുടെ അധിക വരുമാനമാർഗമായ കന്നുകാലി വളർത്തൽ പുലി സാന്നിധ്യം പതിവായ സാഹചര്യത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
6 വർഷം മുൻപ് പുലിയുടെ ആക്രമണത്തിൽ കന്നുകാലിയെ നഷ്ടപ്പെട്ട കർഷകർക്കു പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
പ്രദേശത്ത് പുലി സാന്നിധ്യം ഉണ്ടെന്ന് വനംവകുപ്പ് സമ്മതിക്കുന്നുണ്ടെങ്കിലും കന്നുകാലികളെ കൊലപ്പെടുത്തുന്നത് പുലിയോ മറ്റേതെങ്കിലും വന്യമൃഗങ്ങളോ ആണെന്ന് സമ്മതിക്കാനോ ക്ഷീരകർഷകർക്ക് സംരക്ഷണം ഉറപ്പാക്കാനോ വനംവകുപ്പ് തയാറാകുന്നില്ലെന്നും ജനങ്ങൾ ആരോപിക്കുന്നു. നഷ്ടപരിഹാരം ഉടൻ ലഭിച്ചില്ലെങ്കിൽ സംസ്ഥാനപാത ഉപരോധിക്കുന്നത് അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് കർഷകർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

