കോട്ടയം ∙ ഡ്യൂട്ടിക്കിടെ അക്രമിയുടെ ചവിട്ടേറ്റ് മരിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്കും മക്കൾക്കുമായി പൊലീസുകാരിൽ നിന്നും പിരിച്ചെടുത്ത സഹായം കൈമാറിയില്ലെന്നു പരാതി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന മാഞ്ഞൂർ ചിറയിൽ വീട്ടിൽ സി.കെ.ശ്യാം പ്രസാദ് കഴിഞ്ഞ ഫെബ്രുവരി 2ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴി തെള്ളകത്ത് തട്ടുകടയിലുണ്ടായ അക്രമം തടയുന്നതിനിടെ അക്രമിയുടെ ചവിട്ടേൽക്കുകയും തുടർന്ന് കാരിത്താസ് ആശുപത്രിയിൽ മരിക്കുകയുമായിരുന്നു.
ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന ശ്യാം പ്രസാദിന്റെ നിർധന കുടുംബത്തെ സഹായിക്കാനാണ് പൊലീസുകാരിൽ നിന്നും പൊലീസ് അസോസിയേഷൻ പണം പിരിച്ചത്.
നവംബർ 24 ന് പൊലീസ് ക്ലബ്ബിൽ വച്ച് 10 ലക്ഷം രൂപയുടെ ഡെമോ ചെക്ക് ശ്യാം പ്രസാദിന്റെ ഭാര്യയ്ക്കും മക്കൾക്കും ജില്ലാ പൊലീസ് മേധാവി കൈമാറിയിരുന്നു. എന്നാൽ ഒരു മാസമായിട്ടും പണം തങ്ങൾക്ക് കൈമാറിയില്ല എന്നാണ് പരാതി.
മന്ത്രി വി.എൻ.വാസവനും ജില്ലാ പൊലീസ് മേധാവിക്കും ശ്യാം പ്രസാദിന്റെ ഭാര്യ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല എന്ന് കുടുംബം പറയുന്നു. പണം കൈമാറാൻ നടപടി വേണം എന്നാണ് ശ്യാം പ്രസാദിന്റെ ഭാര്യയുടെ പരാതി.
പണം ആർക്കു നൽകണം എന്ന കാര്യത്തിൽ തർക്കം നില നിൽക്കുന്നതായാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

