കോഴിക്കോട്∙ മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് നാലുവരിയാക്കുന്ന ജോലി പുരോഗമിക്കുമ്പോഴും അനക്കമില്ലാതെ മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള 3 കിലോമീറ്റർ പാത. ഈ ഭാഗം ദേശീയപാതയായി സംസ്ഥാനം തന്നെ വികസിപ്പിക്കുമെന്നും ഇതിനു കേന്ദ്രത്തിന്റെ അനുമതി ലഭ്യമായിട്ടുണ്ടെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് തന്നെ പറഞ്ഞിരുന്നുവെങ്കിലും മാസങ്ങളായി ഇക്കാര്യത്തിൽ ഒരനക്കവുമില്ല.
ഏറെനാളായി എം.കെ.രാഘവൻ എംപിയും മന്ത്രി പി.എ.മുഹമ്മദ് റിയാസും തമ്മിലുള്ള വാക്പോരിനു കാരണമായ വിഷയമാണിത്.
അനുമതി നൽകി കേന്ദ്രം
മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗം കൂടി വികസിപ്പിക്കുന്നതിന് അനുമതി നൽകാൻ ദേശീയപാത അതോറിറ്റിക്കു നിർദേശം നൽകിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ജൂലൈ 30ന് എം.കെ.രാഘവൻ എംപിയെ അറിയിച്ചിരുന്നു. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ, ദേശീയപാതയുടെ മാനദണ്ഡങ്ങൾ പ്രകാരം വികസിപ്പിക്കാനാണ് ദേശീയപാത അതോറിറ്റി നിരാക്ഷേപപത്രം സംസ്ഥാന സർക്കാരിനു നൽകിയത്.
പാത നിർമിക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രഖ്യാപിക്കുകയും ചെയ്തു. മാസങ്ങൾ പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി എം.കെ.രാഘവൻ എംപി നവംബറിൽ വീണ്ടും ഗഡ്കരിക്കു കത്തയച്ചു.
ഇനി അടങ്കൽ തയാറാക്കി, ടെൻഡർ ചെയ്യേണ്ടത് സംസ്ഥാന പൊതുമരാമത്തു വകുപ്പാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
സാങ്കേതിക പ്രശ്നങ്ങൾ ഏറെ
ദേശീയപാതയുടെ ഭാഗമായതിനാൽ അവരുടെ അനുമതിയില്ലാതെ മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗം വികസിപ്പിക്കുന്നതിനു സംസ്ഥാന സർക്കാരിനു സാങ്കേതിക തടസ്സമുണ്ടായിരുന്നു. അതേസമയം, ഭൂമി സംസ്ഥാന സർക്കാരിന്റെ കയ്യിലാണു താനും.
ഈ സാങ്കേതികക്കുരുക്കിൽ പെട്ടതു കാരണമാണു മലാപ്പറമ്പ് – വെള്ളിമാടുകുന്ന് ഭാഗത്തിന്റെ വികസനം കേന്ദ്രത്തിന്റെയോ കേരളത്തിന്റെയോ പദ്ധതികളിൽ ഉൾപ്പെടാതിരുന്നത്. മാത്രമല്ല, ദേശീയപാത 766ന്റെ വികസനത്തിനു പദ്ധതികളുണ്ടെങ്കിലും ഭൂമി ഏറ്റെടുക്കൽ അടക്കം ബാക്കിയാണെന്നതിനാൽ വികസനം എന്നു നടക്കുമെന്ന് ഊഹിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. ദേശീയപാതയ്ക്ക് 30 മീറ്റർ വീതി വേണമെന്നിരിക്കെ, 24 മീറ്റർ മാത്രമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്.
അതേസമയം, 3 കിലോമീറ്ററിൽ ഏറ്റെടുത്ത ഭൂമി വെറുതേ കിടന്നതു പരിസരവാസികൾക്കു തലവേദനയാവുകയും ചെയ്തു. ഈ വിഷയങ്ങളെല്ലാം എം.കെ.രാഘവൻ എംപി കേന്ദ്രമന്ത്രി ഗഡ്കരിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെ റോഡ് വീണ്ടും ചർച്ചാ വിഷയമായി.
സംസ്ഥാന സർക്കാരും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസും പറഞ്ഞു.
കുരുക്കിന് പിറകിലെന്ത്?
മാനാഞ്ചിറ മുതൽ കർണാടകത്തിലെ കൊല്ലഗൽ വരെ നീളുന്ന ദേശീയപാത 766ൽ (നേരത്തേ ദേശീയപാത 212), മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്ന് വരെ വികസിപ്പിക്കുന്ന പദ്ധതിക്ക് 2009ൽ തന്നെ തറക്കല്ലിട്ടിരുന്നു. നഗരത്തിലെ റോഡുകളുടെ വികസനം ലക്ഷ്യമിട്ടായിരുന്നു ഇത്.
2012ൽ തന്നെ ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയതുമാണ്. 24 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള ഭൂമിയാണ് ഏറ്റെടുത്തത്. അതേസമയം, ദേശീയപാത 66 വികസന പദ്ധതി വന്നതോടെ മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ സംസ്ഥാന സർക്കാർ തന്നെ നോക്കണമെന്നായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. അതോടെ, മലാപ്പറമ്പ് മുതൽ കൊല്ലഗൽ വരെയായി ദേശീയപാത 766.
ഇതോടെയാണ്, മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.320 കിലോമീറ്റർ റോഡ് 76.90 കോടി രൂപ ചെലവിട്ട് നാലുവരിയാക്കുന്നതിനുള്ള നിർമാണം തുടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

