മണ്ണാർക്കാട്∙ തത്തേങ്ങലത്ത് ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ കടിച്ചു കൊന്നു.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് തിങ്കളാഴ്ച രാത്രി തത്തേങ്ങലത്തെ ജനവാസ മേഖലയിൽ വീണ്ടും പുലി എത്തിയത്.
തത്തേങ്ങലം സ്വദേശി ബിജുവിന്റെ വളർത്തുനായയെ കടിച്ചു കൊല്ലുകയായിരുന്നു. നായയുടെ ശരീരത്തിന്റെ ഭൂരിഭാഗവും ഭക്ഷിച്ച നിലയിലാണ്.
വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ വാക്കോട് പുലി കൂട്ടിൽ കുടുങ്ങിയിരുന്നു. കുടുങ്ങിയ പുലിയെ ശിരുവാണി ഉൾവനത്തിലാണ് തുറന്നുവിട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

