കോഴിക്കോട് നഗരാതിർത്തിയിൽ പച്ചപുതച്ച, പ്രകൃതിരമണീയമായ കശ്മീർ കുന്നിൽ, നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ, ഭാവനയെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷത്തിൽ മനോഹരമായ ഒരു സ്വപ്നഭവനം. അല്ലെങ്കിൽ, കൈയിലുള്ള തുക നിക്ഷേപിച്ച് അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയിയുടെ പാർട്ണർ ആകാനും അതിലൂടെ ന്യായമായ ആദായം നേടാനുമുള്ള അവസരം.
കോഴിക്കോട് ആസ്ഥാനമായ ക്രൈറ്റർ ഗ്രൂപ്പ് ഇപ്പോൾ മുന്നോട്ട് വയ്ക്കുന്നത് വേറിട്ട രണ്ട് അവസരങ്ങളാണ്.
“ 10 ഏക്കറിൽ വേറിട്ട
63 വീടുകൾ, പുതുരൂപത്തിലും ഭാവത്തിലുമുള്ള വില്ലകൾ. നൂതന ഭാവനാസൃഷ്ടികൾക്ക് കളമൊരുക്കുന്നതായി താമസസ്ഥലം മാറണമെന്ന കാഴ്ചപ്പാടിലാണ് ഓരോ വീടും ഞങ്ങൾ രൂപപ്പെടുത്തുന്നത്’’- ക്രൈറ്റർ ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഇഫ്ളു റഹ്മാൻ പറയുന്നു.
ഭവനനിർമാണത്തിൽ പുതുമയും വ്യത്യസ്തതയും ഉറപ്പാക്കുക എന്ന ലക്ഷ്യവുമയാണ് ക്രൈറ്റർ റിയൽ എസ്റ്റേറ്റിലേക്ക് ചുവടുവച്ചത്. കശ്മീർകുന്ന് പോലെ സ്വർഗതുല്യമായ ഒരിടം കിട്ടിയപ്പോൾ അവിടെ സ്വപ്നവീടുകൾ തന്നെ വേണം എന്നുറപ്പിച്ചു.
സ്വന്തം സ്വപ്നങ്ങൾക്ക് ചിറകു വിരിക്കാനും വേരുപിടിപ്പിക്കാനും കഴിയുന്ന വീട് തേടുന്നവർക്ക് യോജിച്ച സംവിധാനങ്ങളും അന്തരീക്ഷവും ക്രൈറ്റർ ഇവിടെ ഒരുക്കുന്നു.
ആർക്കെല്ലാം ?
”കുഞ്ഞുനാളിലെ എന്റെ സ്വപ്നമാണ് വിഷൻ ഹോം. ചിന്തിക്കാനും സ്വപ്നം കാണാനുമുള്ള വീട്’
‘ – ഇഫ്ളു റഹ്മാൻ പറയുന്നു.
കശ്മീർ കുന്നിൽ നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം, ശാന്തത, സൗന്ദര്യം, ഏകാന്തത, നല്ല ജീവവായു അങ്ങനെ മനസ്സിലും ശരീരത്തിലും ഊർജം നിറയ്ക്കുന്ന എല്ലാമുണ്ട്.
ആശയങ്ങളെ യാഥാർഥ്യമാക്കാൻ, ആധുനിക സാങ്കേതങ്ങൾക്കൊപ്പം ലോകത്തിനു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്കുള്ള ലിവിങ് പ്രൈവറ്റ് റസിഡൻസായാണ് കശ്മീർ കുന്ന് മാറുന്നത്. ബിസിനസ്സുകാർ, എഴുത്തുകാർ, ചിന്തകർ, ലേകത്തെ മാറ്റിമറിക്കുന്ന ന്യൂജൻ, ഐടിയിൽ പുതിയ തരംഗം സൃഷ്ടിക്കാൻ തയാറടുക്കുന്നവർ, പുതു ലോകം വിഷ്വസൈസ് ചെയ്യുന്നവർ… ഇത്തരെക്കാരെയെല്ലാം ക്രൈറ്റർ കശ്കമീർ കുന്നിലേക്ക് ക്ഷണിക്കുന്നു.
ഇത്തരം ഒരു സിറ്റി ലോകത്ത് ആദ്യമായിരിക്കുമെന്ന് തന്നെ ക്രൈറ്റർ അവകാശപ്പെടുന്നു.
ക്രൈറ്റർ ഗ്രൂപ്പിന്റെ തുടക്കം
പഠനകാലത്ത് തന്നെ ഇഫ്ലു റഹ്മാന്റെ സ്വപ്നം വ്യത്യസ്തമായ വീടുകളുടെ നിർമാണം എന്നതായിരുന്നു. അന്ന് അതു നടപ്പാക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ലോകം അറിയുന്ന സ്ഥാപനത്തിൽ ജോലി നേടി.
“12 വർഷത്തിനിടയിൽ സ്വന്തം ആശയങ്ങൾ അടിസ്ഥാനമാക്കി വ്യത്യസ്ത പദ്ധതികൾ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം അവിടെ ലഭിച്ചു. അങ്ങനെ ഒരു സംരംഭകൻ ആകാനുള്ള കരുത്ത് നേടിയതോടെ 2019ൽ സ്വന്തം സ്ഥാപനത്തിന് തുടക്കമിട്ടു.
തുടക്കം വാഗണ്മാർട്ടിൽ നിന്ന്
കുടുംബങ്ങൾക്കും സാധാരണക്കാർക്കും വിദേശ രീതിയിൽ ഒരു സ്ഥാപനം എന്ന ലക്ഷ്യത്തോടെയാണ് ‘വാഗൺമാർട്ട്’ എന്ന സൂപ്പർമാർക്കറ്റ് ആരംഭിച്ചത്.
തുടർന്ന് ഹൈപ്പർമാർക്കറ്റുകൾ തുറന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളും എളുപ്പത്തിലെത്തി സാധനങ്ങൾ വാങ്ങിപ്പോകാവുന്ന സംവിധാനങ്ങളും മികച്ച വാഹന പാർക്കിങ് സൗകര്യവുമടക്കം റീട്ടെയ്ൽ മാർക്കറ്റിനായി ഒരു കെട്ടിടം പ്ലാൻ ചെയ്തു നിർമിച്ചു.
അതു വിജയിച്ചതോടെ റിയൽ എസ്റ്റേറ്റ് നിർമാണത്തിലേക്ക് കടന്നു. കോഴിക്കോട് ജില്ലയിൽ ഇപ്പോൾ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾ ഗ്രൂപ്പ് നിർമിച്ചിട്ടുണ്ട്.
നയിക്കാൻ 5 അംഗ ടീം
വേറിട്ടൊരു ബിസിനസ് സ്ഥാപനം എന്നതായിരുന്നു ചിന്ത. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, ലീഡേഴ്സിനെ രൂപപ്പെടുത്തൽ, മികച്ച മാനേജ്മെന്റ് സംവിധാനം, പുതിയ കാഴ്ചപ്പാടുകൾ, സുക്ഷ്മത, സുതാര്യത എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏറ്റവുംമികച്ച ഒരു ടീമിനേ കഴിയൂ.
ഇതിനായി തുടക്കത്തിലെ കാര്യപ്രാപ്തിയുള്ളവരെ ജോലിക്കാരാക്കി. അവരിൽ നിന്ന് കൂടുതൽ കഴിവുള്ളവരെ ലീഡറാക്കി, ഉയർന്ന പദവികൾ ഉത്തരവാദിത്തങ്ങൾ നൽകി.
ഇത്തരത്തിൽ എല്ലാതലത്തിലും കെട്ടുറപ്പോടെ പ്രവർത്തിച്ച് വിജയം കൊയ്യാൻ പ്രാപ്തമായ ടീം ക്രൈറ്ററിനുണ്ട്.
5 അംഗ സംഘത്തിന്റെ പ്രവർത്തനമികവിലാണ് ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. സിഎച്ച്ആർഒ, എക്സിക്യൂട്ടീവ് ഡയറക്ടർ മുനീസ് മുസ്തഫ, വാഗൺമാർട്ട് സിഒഒ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അജ്നാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഡാഡു ഇഫ്ലു റഹ്മാൻ, റിയൽ എസ്റ്റേറ്റ് സിഒഒ ടെറി ജോൺ എന്നിവർക്കൊപ്പം ഇഫ്ളു റഹ്മാനും അടങ്ങുന്ന ടീം നാലുവർഷം കൊണ്ട് മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നു.
പങ്കാളിയാകാം പ്രോഫിറ്റ് നേടാം
റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നവർക്കായി ‘റിയൽ പാർട്ണർഷിപ്പ് ആൻഡ് ആക്ച്വൽ പ്രോഫിറ്റ്’ എന്ന നൂതന ആശയം ക്രൈറ്റർ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നു.
“ക്രൈറ്റർ ഗ്രൂപ്പിന്റെ ഓരോ പദ്ധതിയും പുതിയ ആശയത്തിൽ അധിഷ്ഠിതമായിരിക്കും. ഇവയിൽ മുതൽ മുടക്കാനും പാർട്ണർമാരാകാനും ഉള്ള അവസരം ഉണ്ട്.
100 കോടി മുതൽ 300 കോടി രൂപ വരെയുള്ള പദ്ധതികളിൽ യഥാർഥ കമ്പനി നിയമം അനുസരിച്ചാകും പാർട്ണർമാരെ ഉൾപ്പെടുത്തുന്നത്. ഇപ്പോൾ 5 ലക്ഷം രൂപ നിക്ഷേപത്തിലൂടെ അതിനു അവസരമുണ്ട്.
ഷെയർ മാർക്കറ്റിലോ ബാങ്കിലോ പണം നിക്ഷേപിച്ചാൽ നിശ്ചിത വരുമാനം മാത്രമാണ് ലഭിക്കുക. ക്രൈറ്റർ ഗ്രൂപ്പിന്റെ പദ്ധതിയിൽ നിക്ഷേപത്തിനു ആദായവും നേടാം.
സംരംഭത്തിൽ യഥാർഥ പാർട്ണറും ആകാം. നിങ്ങൾ നിക്ഷേപിച്ച പദ്ധതി പൂർത്തിയായാൽ പാർട്ണർഷിപ്പിൽ നിന്നു ഒഴിവാകാം.
അടുത്ത പദ്ധതിയിൽ തുടരണമെങ്കിൽ അതും ആകാം.
കശ്മീർ കുന്നിലെ വിഷൻ ഹോം
കശ്മീർകുന്നിൽ ആരംഭിക്കുന്ന വിഷൻ ഹോമിൽ നിന്ന് 250 – 300 കോടി രൂപയാണ് ക്രൈറ്റർ വരുമാനം പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലെ പാർട്ണർഷിപ്പ് സ്വീകരിക്കൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഇഫ്ളു റെഹ്മാൻ പറഞ്ഞു.
ഓരോ പദ്ധതിയുടെയും അടിസ്ഥാന പ്രവർത്തനങ്ങൾ ഗ്രൂപ്പ് തന്നെ നടത്തും. പിന്നീട് ഭൂമി വാങ്ങി, കെട്ടിട നിർമാണം ആരംഭിക്കുമ്പോഴാണ് പാർട്ണർമാരെ ക്ഷണിക്കുന്നത്.
പദ്ധതി പൂർത്തീകരിച്ചശേഷം അതിലെ ലാഭം എല്ലാവർക്കുമായി വീതിച്ചു നൽകും.
• വിഷൻ ഹോം – പ്രൈവറ്റ് റസിഡൻസ് സിറ്റി
നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും ഒത്തു ചേർന്ന, സൗന്ദര്യവും ശാന്തതയുമുള്ള കശ്മീർ കുന്ന് കണ്ടെത്തിയതോടെ മനസ്സിൽകണ്ട വിഷൻ ഹോം രൂപത്തിന് പ്ലാൻ നിർമിച്ചു.
അടിസ്ഥാന സംവിധാനം ഒരുക്കുന്നത് ക്രൈറ്റർ ഗ്രൂപ്പ് തന്നെ. നിർമാണത്തിന് ഏറെ മുൻപരിചയമുള്ള ‘അസറ്റ് ഹോംസിനെയും’ ഒപ്പം കൂട്ടി.
100 കോടി രൂപയുടെ നിക്ഷേപത്തിലാണ് പ്രൈവറ്റ് സിറ്റിക്ക് തുടക്കം കുറിക്കുന്നത്.
വില്ലകളിലും ഫ്ലാറ്റുകളിലും അവസാനമായി, ബാക്കിയുള്ള സ്ഥലത്തോ ഒരു മൂലയിലോ ആകും ക്ലബ് ഹൗസുകൾ നിർമിക്കുക. എന്നാൽ താമസക്കാരന് സ്വതന്ത്രമായി ചിന്തിക്കാനുള്ള മികച്ച സ്ഥലങ്ങളായി ക്ലബ് ഹൗസുകളെ മാറ്റിയിരിക്കുന്നു.
പ്രായമായവർക്ക് അടക്കം പ്രകൃതിയുമായി ചേർന്ന് സമയം ചെലഴിക്കാൻ ഓരോ വീടിന്റെ മട്ടുപ്പാവിലും സംവിധാനമുണ്ട്. എത്തിചേരാൻ ലിഫ്റ്റുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

