വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ഒരുവശത്ത് ഇറാൻ കടുത്ത നിലപാട് എടുത്തുനിൽക്കെ, ഹോർമുസ് കടലിടുക്ക് പൂർണമായി യുഎസിന്റെ നിയന്ത്രണത്തിലാണെന്ന വാദവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ‘‘ഹോർമുസിന്റെ മൊത്തം നിയന്ത്രണം യുഎസിന്റെ പിടിയിലായി കഴിഞ്ഞു.
അതിനി അങ്ങനെതന്നെ തുടരും. ഉരുക്കുമതിലെന്നാണ് ഇതിനെ എല്ലാവരും വിളിക്കുന്നത്.
ഇറാന് ഇനി അവിടെയൊന്നും ചെയ്യാനില്ല’’ – ട്രംപ് വ്യക്തമാക്കി. എന്നാൽ ഈ വാദങ്ങൾ ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു.
ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടപ്പാണെന്നും ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് സമ്മതിക്കുംവരെ അക്കാര്യത്തിലൊരു മാറ്റവുമുണ്ടാകില്ലെന്നും ഇറാന്റെ പേർഷ്യൻ ഗവ്ഫ് സ്ട്രെയ്റ്റ് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. ഇന്നലെ ഹോർമുസിൽ 59 കപ്പലുകളെ തിരിച്ചുവിട്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാനിലെ തുറമുഖങ്ങളിലേക്കും ഇറാനിൽ നിന്ന് ഹോർമുസിന് പുറത്തേക്കും പോകാൻ ശ്രമിച്ച കപ്പലുകളാണിവയിലേറെയും. കൂടാതെ 3 കപ്പലുകളെ തകർത്തതായും സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
റഷ്യയുടെ പുതിയ സമുദ്രപാത ഹോർമുസും ചെങ്കടലും കരിങ്കടലും ആക്രമണത്തിൽപ്പെട്ടതോടെ ഏഷ്യയിലേക്കുള്ള ചരക്കുനീക്കത്തിന് പുതിയ വഴി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. പ്രധാന വ്യാപാരപങ്കാളികളായ ഇന്ത്യയും ചൈനയും ഇതിൽ താൽപ്പര്യം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിക് സമുദ്രത്തെ ശാന്തമഹാ സമുദ്രവുമായി ബന്ധിപ്പിക്കുന്ന ‘നോർത്തേൺ സീ റൂട്ട്’ (എൻഎസ്ആർ) ആണ് പുട്ടിൻ മുന്നോട്ടുവെച്ചിട്ടുള്ളത്. റഷ്യയിൽ നിന്ന് എണ്ണയും മറ്റും വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും യുഎസ് കനത്ത തീരുവ ഭീഷണി മുഴക്കുന്നതിനിടെയാണ് പുതിയ പാതയുമായി റഷ്യയുടെ രംഗപ്രവേശം.
ഐസുനിറഞ്ഞ കടൽപ്പാതയാണെങ്കിലും നിലവിൽ അത്തരം പ്രതിസന്ധികൾ കുറവാണ്. സൂയസ് കനാൽ വഴിയുള്ള യാത്രയേക്കാൾ 10-14 ദിവസം കുറവുമതി ഇതുവഴി റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കും മറ്റും എത്താനെന്ന് പുട്ടിൻ വിശദീകരിക്കുന്നു.
യൂറോപ്പുമായുള്ള ബന്ധം മോശമായതിനാൽ ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി വാണിജ്യബന്ധം ശക്തമാക്കാനുള്ള തീവ്രശ്രമത്തിലാണ് റഷ്യ. ഉപഭോഗത്തിനുള്ള എണ്ണ ഇറക്കുമതിയുടെ 50 ശതമാനത്തിലധികവും റഷ്യയിൽ നിന്ന് വാങ്ങുന്ന ഇന്ത്യയ്ക്കും ഈ പുതിയ ബദൽപ്പാത വലിയ നേട്ടമായി മാറും.
ആഗോള ഓഹരി വിപണികളിലെ മാറ്റങ്ങൾ അമേരിക്കയിൽ ജൂലൈയിലെ പണപ്പെരുപ്പക്കണക്ക് നിരീക്ഷകരുടെ പ്രവചനത്തിനൊത്ത് വരുകയും ജൂണിനെ അപേക്ഷിച്ച് കുറയുകയും ചെയ്തത് പ്രസിഡന്റ് ട്രംപിനും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനും ഓഹരി വിപണിക്കും ഒരുപോലെ ആശ്വാസമായി മാറി. 0.1% കുറഞ്ഞ് 3.4 ശതമാനമാണ് കഴിഞ്ഞമാസത്തെ ചില്ലറവില പണപ്പെരുപ്പം.
ധൃതിപിടിച്ച് പലിശനിരക്ക് കൂട്ടേണ്ട അവസ്ഥ ഇതോടെ ഒഴിവായി എന്നതാണ് ഫെഡറൽ റിസർവിന്റെ ആശ്വാസം.
അവശ്യവസ്തുക്കൾക്ക് വില താഴുന്നുവെന്ന റിപ്പോർട്ട് ട്രംപിനും രാഷ്ട്രീയമായി നേട്ടമാണ്. പലിശഭാരം കൂടാനുള്ള സാധ്യത മങ്ങിയത് ആഗോള ഓഹരിവിപണികളെയും പോസിറ്റീവാക്കി.
എസ് ആൻഡ് പി500 സൂചിക 0.26%, നാസ്ഡാക് 0.54% എന്നിങ്ങനെ ഉയർന്നു. ഡൗ ജോൺസ് 0.4% മാത്രം താഴുകയുണ്ടായി.
അതേസമയം, മൊത്തവില പണപ്പെരുപ്പക്കണക്ക് പുറത്തുവരാനിരിക്കേ, ഫ്യൂച്ചേഴ്സ് വിപണികൾ തളർച്ചയിലാണ്. എഐ അധിഷ്ഠിത ഓഹരികൾക്ക് മുൻതൂക്കമുള്ള ദക്ഷിണ കൊറിയൻ ഓഹരി സൂചികകൾ വൻ മുന്നേറ്റത്തിലാണ് രേഖപ്പെടുത്തുന്നത്.
സാംസങ് ഇലക്ട്രോണിക്സ്, എസ്കെ ഹൈനിക്സ് എന്നിവയുടെ കുതിപ്പിന്റെ കരുത്തിൽ കോസ്പി സൂചിക 4% നേട്ടത്തിലേറി. ഇന്ത്യൻ വിപണിയിലെ തിരിച്ചടികൾ ഇന്ത്യയിൽ ചില്ലറവില പണപ്പെരുപ്പം ജൂണിലെ 4.38 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 4.45 ശതമാനമായി ഉയർന്നത് വലിയ തിരിച്ചടിയായി.
കഴിഞ്ഞ 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഭക്ഷ്യവിലപ്പെരുപ്പം 5.5 ശതമാനമായി ഉയർന്നതും സമ്പദ്വ്യവസ്ഥയ്ക്ക് ആഘാതമായി.
പണപ്പെരുപ്പം കൂടിയെങ്കിലും റിസർവ് ബാങ്ക് ഉടനെങ്ങും പലിശഭാരം കൂട്ടാനിടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലുകൾ. എന്നിരുന്നാലും പണപ്പെരുപ്പ ഷോക്ക്, ക്രൂഡോയിൽ വില വർധന തുടങ്ങിയ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിന്റെ നിഴലിലാണ്.
ഗിഫ്റ്റ് നിഫ്റ്റി രാവിലെ 30 പോയിന്റിലേറെ താഴുകയുണ്ടായി. സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
* ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പടിയിറങ്ങാൻ തീരുമാനിച്ചത് ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളെ ഇന്നലെ നഷ്ടത്തിലേക്ക് വീഴ്ത്തിയിരുന്നു.
ടാറ്റാ ഓഹരികൾ ഇന്നും വിപണിയിൽ സമ്മർദ്ദത്തിൽ തുടർന്നേക്കാം.
* വിദേശ നിക്ഷേപകർ (എഫ്ഐഐ) ഇന്നലെ 1002 കോടിയുടെ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ചു. വീണ്ടും വിറ്റഴിക്കൽ മനോഭാവത്തിലേക്ക് എഫ്ഐഐ കടക്കുന്നത് ഇന്ത്യൻ ഓഹരി വിപണിക്കും രൂപയ്ക്കും ഒരുപോലെ തിരിച്ചടിയാകും.
സ്വർണ വിലയും ക്രൂഡോയിലും അമേരിക്കയിൽ പണപ്പെരുപ്പം കുതിപ്പിന് ബ്രേക്കിടുകയും യുഎസ് ഡോളർ സൂചികയും യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡും താഴുകയും ചെയ്തത് സ്വർണത്തിന് അനുകൂലമായി. രാജ്യാന്തര സ്വർണവില ഔൺസിന് വീണ്ടും 4400 ഡോളർ ഭേദിച്ചു.
ഒരുവേള 4447 ഡോളറിൽ എത്തിയെങ്കിലും ഇപ്പോഴുള്ളത് 4403 ഡോളറിലാണ്. ഇതിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇറാനും യുഎസും തമ്മിലെ തർക്കം മുറുകുന്നത് എണ്ണവിലയെ വീണ്ടും ഉയരത്തിലേക്ക് നയിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ലെബനനിൽ നിലപാട് കടുപ്പിക്കാൻ ഇസ്രയേൽ തീരുമാനിച്ചതും പ്രതിസന്ധിയാകും.
എങ്കിലും, ആഗോളതലത്തിൽ 2026ൽ എണ്ണയ്ക്ക് വലിയ ഡിമാൻഡ് ഉണ്ടാവില്ലെന്ന വിലയിരുത്തലുകൾ വിലയെ അൽപം താഴ്ത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.08% കുറഞ്ഞ് 88.02 ഡോളറായി.
ഡബ്ല്യുടിഐ വില 1.18% താഴ്ന്ന് 82.29 ഡോളറുമാണ്. *(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

