അരൂർ∙ ദേശീയപാതയോരത്ത് രാത്രി നിർത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവറെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു പെരിയപ്പട്ടണം, ബൈല കൂട്ടേലിക്കൽ, ഭരണ കോവിൽ എൻ.കെ.ബദറുദ്ദീനെയാണ് (47) ദേശീയപാത 66ൽ അരൂർ ക്ഷേത്രം കവലയ്ക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ചന്തിരൂർ മാർക്കറ്റിൽ അരിയിറക്കിയശേഷം ലോറിയുമായി തിരികെ പോകുന്നതിനിടെയാണ് മരണം.
മൃതദേഹം അരൂക്കുറ്റി മോർച്ചറിയിലേക്കു മാറ്റി. ബന്ധുക്കൾ എത്തിയശേഷം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

