ചവറ∙ കടലിൽ കുളിക്കുന്നതിനിടെ ചുഴിയിൽപെട്ട സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാണാതായ പത്താംക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നീണ്ടകര പുത്തൻതുറ അരയസേവ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും നീണ്ടകര പുത്തൻതുറ ചെറുകരയിൽ രഞ്ജിത്തിന്റെയും പ്രിയങ്കയുടെയും മകനുമായ അമൽജിത്ത് (15) ആണ് മരിച്ചത്.
20ന് വൈകിട്ട് 6ന് ബേക്കറി ജംക്ഷനു സമീപം കടലിലാണു സംഭവം.
5 പേരടങ്ങുന്ന സംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്. അമൽജിത്തും സഹോദരൻ സൂര്യജിത്തും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ചുഴിയിൽ പെട്ട
സഹോദരൻ സൂര്യജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമൽജിത്തിനെ കാണാതായത്.
കരയ്ക്ക് കയറിയ കൂട്ടുകാർ വിവരം പറഞ്ഞതോടെ കരയിലുണ്ടായിരുന്ന കട്ടമരം തൊഴിലാളികളാണ് സൂര്യജിത്തിനെ രക്ഷിച്ചത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അമൽജിത്ത് താഴ്ന്നു പോകുകയായിരുന്നു. രണ്ടു ദിവസമായി തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, അഗ്നിരക്ഷാസേന, ചവറ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ പുത്തൻതുറ ഭാഗത്ത് കോവിൽത്തോട്ടം ലൈറ്റ് ഹൗസിനു സമീപം കടലിൽ പൂജ എന്ന വള്ളത്തിലെ തൊഴിലാളികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. തീരദേശ പൊലീസും ചേർന്ന് നീണ്ടകര ഹാർബറിൽ എത്തിച്ച മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
തുടർന്ന് സ്കൂളിലും വീട്ടിലും പൊതുദർശനത്തിനുശേഷം സംസ്കാരം നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

