പഴയങ്ങാടി∙ ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ഫിഷ് ലാൻഡിങ് സെന്ററിൽ വേണം ഫിഷിങ് ഹാർബർ. പതിറ്റാണ്ടുകളായിട്ടുള്ള ഈ ആവശ്യത്തിന് അധികൃതർ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. മത്സ്യബന്ധന യാനങ്ങളിൽ നിന്ന് സമയത്ത് മത്സ്യം കരയ്ക്ക് എത്തിക്കാൻ കഴിയാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്നം.
വലിയ മത്സ്യബന്ധന യാനങ്ങളിൽ നിന്ന് ചെറിയ ഫൈബർ ബോട്ടിലേക്ക് മാറ്റുന്ന മത്സ്യം അതിസാഹസികമായി വേണം കരയ്ക്കെത്തിക്കാൻ. സീസൺ അടുത്താൽ പിന്നെ പ്രദേശത്ത് ആകെ തിരക്കാണ്.
ഫിഷിങ് ഹാർബർ ഇവിടെ നിർമിച്ചാൽ പുതിയങ്ങാടി മത്സ്യബന്ധന മേഖലയുടെ മുഖഛായ തന്നെ മാറും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുതിയങ്ങാടി കടപ്പുറത്ത് നിന്ന് മത്സ്യം കയറ്റി പോകുന്നുണ്ട്.
മൂവായിരത്തിലേറെ തൊഴിലാളികൾ ഉപജീവനം നടത്തിവരുന്നു. ഹാർബർ ഇല്ലാത്തത് കാരണം പലപ്പോഴും മത്സ്യബന്ധനയാനങ്ങൾ കടലാക്രണമത്തിൽ നശിക്കുന്നതും പതിവാണ്. അതിഥിത്തൊഴിലാളികൾക്കൊപ്പം പ്രദേശവാസികളായ പാരമ്പര്യ മത്സ്യത്തൊഴിലാളികളും ഇവിടെ ജോലി ചെയ്ത് വരുന്നുണ്ട്.
എന്നാൽ അടിസ്ഥാനപരമായ സൗകര്യങ്ങളുടെ അപര്യാപ്തത ഇവിടെ വലിയ പ്രശ്നമാണ്.പലയിടത്തും അതിഥിത്തൊഴിലാളികളുടെ താമസസൗകര്യം ശോചനീയമായ അവസ്ഥയിലാണെന്നു നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുൻപ് പാചകവാതകത്തിന് തീപടർന്ന് 4 അതിഥിത്തൊഴിലാളികൾ മരിച്ച സംഭവം ഉൾപ്പെടെയുണ്ടായിട്ടും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയൊന്നും അധികൃതർ സ്വീകരിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

