കൽപറ്റ ∙ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വിളവെടുപ്പു സമയത്ത് ഇത്തവണ കാപ്പി വിലയിൽ കുറവ്. കാപ്പി പരിപ്പിനു ചരിത്രത്തിലെ ഉയർന്ന വിലയായിരുന്നു കഴിഞ്ഞ വർഷം ലഭിച്ചത്.
കഴിഞ്ഞ വർഷം ഈ സമയത്ത് കാപ്പി പരിപ്പ് ക്വിന്റലിന് 44,500 രൂപയും ഉണ്ട ക്വിന്റലിന് 23,000 രൂപയും ഉണ്ടായിരുന്നു.
ഇപ്പോൾ പരിപ്പ് ക്വിന്റലിന് 34,500 രൂപയും ഉണ്ട കാപ്പി ക്വിന്റലിന് 19,000 രൂപയുമാണ്.
കഴിഞ്ഞ മാർച്ച് പകുതിയോടെ ആയിരുന്നു റെക്കോർഡ് വിലയിലേക്കു കാപ്പി എത്തിയത്.
വിളവെടുപ്പു സമയത്തു ഉണ്ടായിരുന്ന വില പടിപടിയായി ഉയർന്നു കുറഞ്ഞ ദിവസം പരിപ്പ് ക്വിന്റലിന് 50,000 രൂപയും ഉണ്ട കാപ്പി ക്വിന്റലിന് 25,700 രൂപയിലും എത്തി.
പിന്നീട് കുറഞ്ഞു ജൂലൈ മാസത്തോടെ കാപ്പി പരിപ്പ് ക്വിന്റലിന് 34,500 രൂപയിൽ എത്തി. ആ വിലയാണ് ഇപ്പോൾ.
ഒരു മാസം മുൻപ് വില 36,000 രൂപ ഉണ്ടായിരുന്നു.
വിളവെടുപ്പു കഴിയുന്നതോടെ ഉൽപാദനത്തിലെ വ്യത്യാസം അനുസരിച്ചു വില വർധിക്കുമെന്നാണു കർഷകരുടെ പ്രതീക്ഷ.
രാജ്യാന്തര വിപണിയിലെ ആവശ്യകതയും ഉൽപാദനത്തിലെ അളവും അനുസരിച്ചു കാപ്പി വിലയിൽ മാറ്റമുണ്ടാകാറുണ്ട് എന്നാണു വ്യാപാരികൾ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

