ലോകസമ്പന്ന പട്ടികയിൽ ബഹുദൂരം മുന്നേറി ടെസ്ല സിഇഒ ഇലോൺ മസ്ക്. ലോകചരിത്രത്തിലാദ്യമായി ആസ്തി 700 ബില്യൻ ഡോളർ (ഏകദേശം 67 ലക്ഷം കോടി രൂപ) കടന്ന വ്യക്തിയെന്ന പട്ടവും ഇനി മസ്കിന് സ്വന്തം.
ലോകത്ത് മസ്കല്ലാതെ, ഇന്നോളം വേറെയൊരാളുടെയും സമ്പത്ത് 500 ബില്യൻ പോലും കടന്നിട്ടില്ല. സമ്പന്നപ്പട്ടികയിൽ രണ്ടാമതുള്ള ഗൂഗിൾ സ്ഥാപകരിലൊരാളായ ലാറി പേജിന്റെ ആസ്തി 252.6 ബില്യൻ ഡോളറേയുള്ളൂ (22.6 ലക്ഷം കോടി രൂപ).
മസ്കിനെ തോൽപ്പിക്കാനാവില്ല മക്കളേ.
600 ബില്യൻ ഡോളർ എന്ന കടമ്പ കടന്ന് ദിവസങ്ങൾക്കുള്ളിലാണ് മസ്കിന്റെ അടുത്ത നേട്ടം. ടെസ്ലയിലെ 139 ബില്യൻ ഡോളർ മൂല്യമുള്ള ഓഹരികൾ മസ്കിന് കൈമാറിയ ബോർഡ് തീരുമാനം നേരത്തേ യുഎസ് കീഴ്ക്കോടതി റദ്ദാക്കിയിരുന്നു.
ഈ വിധി കഴിഞ്ഞദിവസം ഡെലാവെയറിലെ സുപ്രീം കോടതി മരവിപ്പിച്ചു. മസ്കിനു ഓഹരിയും വമ്പൻ ശമ്പളപ്പാക്കേജും അനുവദിക്കാൻ ഉത്തരവുമിട്ടു.
ഇതോടെയാണ്, ആസ്തി കുതിച്ചുകയറിയത്. ഫോബ്സിന്റെ പട്ടികപ്രകാരം ഇപ്പോൾ മസ്കിന്റെ സമ്പാദ്യം 749 ബില്യൻ ഡോളറാണ്.
മസ്കിനെ തോൽപ്പിക്കാനാവില്ലതന്നെ മക്കളേ
ലോക സമ്പന്നരിൽ മൂന്നാമതുള്ള ഓറക്കിൾ മേധാവി ലാറി എലിസണിന് 242.7 ബില്യൻ ഡോളറും (21.7 ലക്ഷം കോടി രൂപ) ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന് 239.4 ബില്യൻ ഡോളറുമാണ് (21.4 ലക്ഷം കോടി രൂപ) ആസ്തി. ലാറി പേജ്, ലാറി എലിസൺ, ബെസോസ് എന്നിവരുടെ സംയോജിത സമ്പാദ്യം 734.7 ബില്യൻ ഡോളർ (65.8 ലക്ഷം കോടി രൂപ). ഇതിനേക്കാളും കൂടുതലാണ് മസ്കിന്റെ സമ്പത്ത്.
മസ്കിനെ തോൽപ്പിക്കാനാവില്ലതന്നെ മക്കളേ.
സമ്പത്ത് കുതിച്ച വഴി
മസ്കിന് 2018ൽ ടെസ്ലയിൽ അനുവദിച്ച 56 ബില്യൻ ഡോളറിന്റെ ശമ്പള പാക്കേജ് കഴിഞ്ഞദിവസം കോടതി പുനഃസ്ഥാപിച്ചിരുന്നു. ഇത്രയും വലിയ ശമ്പളം അനുചിതവും അന്യായവുമാണെന്ന് കാട്ടി കഴിഞ്ഞ വർഷമായിരുന്നു കീഴ്ക്കോടതി കോടതി തടഞ്ഞത്.
നവംബറിൽ ഒരുലക്ഷം കോടി ഡോളറിന്റെ ബംപർ ശമ്പള പാക്കേജും ടെസ്ല മസ്കിന് അനുവദിച്ചിരുന്നു.
ഇതിനൊപ്പം ബഹിരാകാശ മേഖലയിലെ കമ്പനിയായ സ്പേസ്എക്സ് ഓഹരി വിപണിയിലേക്ക് കടക്കുന്നെന്ന (ഐപിഒ) വാർത്തകളും പിന്നാലെ മസ്കിന് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ മൂല്യം കുതിച്ചതും സമ്പാദ്യം ഉയർത്തി. ഇക്കൊല്ലം മാത്രം ആസ്തി കുതിച്ചത് 340 ബില്യൻ ഡോളർ (30 ലക്ഷം കോടി രൂപ).
ഏഴഴകുള്ള മസ്ക്
ഏഴ് കമ്പനികളുടെ സഹസ്ഥാപകനാണ് മസ്ക്.
നിലവിലെ കണക്കുകള്‍ അനുസരിച്ച് ഇതിൽ മസ്കിന്റെ ഏറ്റവും ഉയർന്ന നിക്ഷേപം ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല മോട്ടോഴ്സിലാണ്. ഫോബ്സിന്റെ കണക്ക് പ്രകാരം 338 ബില്യൻ ഡോളർ.
ഒരുലക്ഷം കോടി ഡോളറിന്റെ ശമ്പള പാക്കേജിന് പുറമേയാണിത്. 12 ശതമാനം ഓഹരി പങ്കാളിത്തമാണ് മസ്കിന് കമ്പനിയിലുള്ളത്.
സ്പേസ്എക്സില്‍ 42 ശതമാനം ഓഹരിയുണ്ട്.
ഇതിന്റെ മൂല്യം ഏകദേശം 336 ബില്യൻ ഡോളർ വരും. സ്പേസ്എക്സിന്റെ ഐപിഒ കഴിഞ്ഞാൽ മസ്ക് ലോകത്തിലെ ആദ്യ ലക്ഷം കോടിപതി (ട്രില്യനയർ) പദവിയിലെത്തും.
മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്സ് (ട്വിറ്റർ), ഭൂഗർഭ ടണലുകള്‍ നിർമിക്കുന്ന ബോറിങ് കമ്പനി, ബ്രെയിൻ ഇംപ്ലാന്റ് സ്റ്റാർട്ടപ്പായ ന്യൂറാലിങ്ക് തുടങ്ങിയവയിലും മസ്കിന് നിക്ഷേപമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

