പോത്തൻകോട് ∙ മംഗലപുരത്തു ടെക്നോപാർക് നാലാംഘട്ട വികസന മേഖലയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നു ചെളിക്കെട്ടായതിൽ പ്രതിഷേധിച്ച നാട്ടുകാർ ടെക്നോപാർക്കിന്റെ സ്ഥലത്തു മണ്ണിട്ട് നികത്തുന്നത് തടഞ്ഞു.
മണ്ണുമായി പോയ ലോറികൾ പിടിച്ചിട്ട് പ്രദേശവാസികൾ നടത്തിയ സമരം മണിക്കൂറുകളോളം നീണ്ടു. റോഡ് മെറ്റൽപാകി നന്നാക്കാമെന്ന് നിർമാണം നടത്തുന്ന കമ്പനി ഉറപ്പ് നൽകി പ്രശ്നം പരിഹരിച്ചു. മംഗലപുരം കുറക്കോട് –ഇടവിളാകം റോഡിൽ ഇന്നലെ രാവിലെയായിരുന്നു ഉപരോധം.
ഇടിഞ്ഞു താഴ്ന്നു ചെളി നിറഞ്ഞ റോഡിൽ അപകടങ്ങൾ വർധിച്ചെന്നും റോഡ് നന്നാക്കാമെന്നു പറഞ്ഞു പഞ്ചായത്തും ടെക്നോപാർക്കിലെ കമ്പനികളും കബളിപ്പിച്ചെന്നും ആരോപിച്ചായിരുന്നു പ്രദേശവാസികൾ സംഘടിച്ചത്.
റോഡിലെ 200 മീറ്ററോളം ഭാഗം 3 വർഷമായി പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. റോഡ് നന്നാക്കി നൽകാമെന്ന് പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചതല്ലാതെ ഒന്നും ചെയ്തില്ല.
ടെക്നോപാർക്കിനായി ഏറ്റെടുത്ത ഭൂമിയിലേക്ക് മണ്ണുമായി ലോറികൾ നിരന്തരം പോകാൻ തുടങ്ങിയതോടെ ടാറും മെറ്റലും ഇളകി റോഡ് ചെളിക്കുളമായി.
പരാതി വ്യാപകമായതോടെ ഇവിടെ നിർമാണം നടത്തുന്ന കമ്പനിക്കാർ കോൺക്രീറ്റ് മാലിന്യം ഇട്ട് റോഡ് നികത്തി. ഇതു അപകടങ്ങൾക്ക് കാരണമായതോടെ കമ്പനിക്കാർ തന്നെ മണ്ണുമാന്തിയന്ത്രം എത്തിച്ച് ഇവ കോരിമാറ്റുകയും പ്രദേശവാസികൾ മംഗലപുരം പൊലീസിൽ പരാതി നൽകുകയും ചെയ്തു.
വിഷയം ചർച്ച ചെയ്യാനായി കമ്പനി അധികൃതർ എത്തിയപ്പോഴാണ് നാട്ടുകാർ ലോറികൾ തടഞ്ഞിട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

