കൂത്തുപറമ്പ് ∙ ചിറ്റാരിപ്പറമ്പ് ടൗണിൽവച്ച് വിദ്യാർഥികൾക്കുനേരെ വീണ്ടും തെരുവുനായ ആക്രമണം. ഇന്നലെ രാവിലെയാണ് സ്കൂൾ വിദ്യാർഥികൾക്കു നേരെ തെരുവുനായകൾ ഓടിയടുത്തത്.
കുട്ടികൾ ഓടി രക്ഷപ്പെട്ടതിനാൽ കടിയേറ്റില്ല. തെരുവുനായകൾ ആക്രമിക്കുമ്പോൾ കുട്ടികൾ റോഡിലേക്ക് ഓടുന്നത് അപകടഭീഷണിയാണ്.
ഇന്നലെ തെരുവുനായ ആക്രമണം ഭയന്ന് കുട്ടികൾ ഓടി രക്ഷപ്പെട്ടത് റോഡ് കുറുകെ കടന്നാണ്. കഴിഞ്ഞ 12–ാം തീയതിയും സമാനമായ സംഭവം ഉണ്ടായിരുന്നു.
ചിറ്റാരിപ്പറമ്പ് ടൗണിൽ വിദ്യാർഥിനിയെ തെരുവുനായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തലനാരിഴയ്ക്കാണ് വിദ്യാർഥിനി ബാഗ് ഉൾപ്പെടെയുള്ളവ കളഞ്ഞ് ഓടി രക്ഷപ്പെട്ടത്.
ചിറ്റാരിപ്പറമ്പ് ടൗണിൽ യാത്രക്കാർക്ക് വഴി നടക്കാനാകാത്തവിധം തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നുണ്ട്.
ചിലയാളുകൾ രാത്രിയിൽ കോഴി മാലിന്യം ഉൾപ്പെടെ ശേഖരിച്ച് ടൗണിലും സമീപ പ്രദേശങ്ങളിലും വച്ച് തീറ്റ നൽകുന്നതായും പരാതിയുണ്ട്. ഇതിനാലാണ് സ്കൂൾ ചുറ്റുവട്ടത്ത് തെരുവുനായകൾ വർധിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
കൂട്ടമായി എത്തുന്ന നായ്ക്കളിൽ ചിലത് പെട്ടെന്നാണ് അക്രമകാരികളാകുന്നത്. ഇവ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അടഞ്ഞു കിടക്കുന്ന കടകൾക്ക് മുന്നിലും റോഡിലുമായി വാസം ഉറപ്പിക്കുന്നത് ജനങ്ങളിൽ ഭീതി പരത്തുകയാണ്.
തെരുവുനായ ശല്യം സംബന്ധിച്ച് പരാതി നൽകാൻ പോയവർ കണ്ടത് പഞ്ചായത്ത് ഓഫിസ് മുറ്റത്ത് കിടന്നുറങ്ങുന്ന നായ്ക്കളെയാണ്.
പരാതി നൽകി പിടിഎ
കൂത്തുപറമ്പ് ∙ നിരന്തരമായി വിദ്യാർഥികളെ ഉൾപ്പെടെ തെരുവുനായകൾ ആക്രമിക്കുന്ന സംഭവത്തിൽ ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റി പഞ്ചായത്തിൽ പരാതി നൽകി.
പിടിഎ പ്രസിഡന്റ് ചന്ദ്രൻ വട്ടോളിയാണ് പരാതി നൽകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

