പത്തനംതിട്ട ജില്ലയിലെ എരുമേലി പഞ്ചായത്തിന് കീഴിലുള്ള പാക്കാനം–ഇഞ്ചക്കുഴി റോഡിൽ കാട്ടുപോത്തിന്റെ ആക്രമണം.
ഇന്നലെ രാത്രി 11 മണിയോടുകൂടി വീട്ടിലേക്ക് ബൈക്കിൽ യാത്ര ചെയ്തു പോയിരുന്ന യുവാവിന്റെ നേരെയാണ് കാട്ടുപോത്ത് പാഞ്ഞടുത്തത്. ആക്രമണത്തിൽ നിന്നും ജീവരക്ഷാർത്ഥം ബൈക്കിൽ നിന്നും ചാടിവീണ ഇഞ്ചക്കുഴി സ്വദേശി ബിജി മോൻ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് കാട്ടുപോത്ത് ബൈക്ക് കുത്തിത്തുളച്ച് ഭാഗികമായി നശിപ്പിച്ചു. സംഭവത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
ആന, പുലി, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ ഈ മേഖലയിൽ നിരന്തരം ഇറങ്ങുന്നത് നാട്ടുകാരിൽ കടുത്ത ഭീതി പരത്തിയിരിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായതിനാൽ ഈ പ്രദേശം വിട്ടുപോകേണ്ട
ഗതികേടിലാണ് തങ്ങളെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ, പരിക്കേറ്റ യുവാവിനെ ഔദ്യോഗിക വാഹനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പാക്കാനം മുതൽ ഇഞ്ചക്കുഴി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കാടുകയറി കിടക്കുന്നതിനാൽ വന്യമൃഗങ്ങൾ ഒളിഞ്ഞിരിക്കുന്നത് കാണാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

