ഓണാഘോഷവേളകളിൽ പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ സംശയിക്കുന്ന കാര്യമാണ് എത്രത്തോളം മധുരം കഴിക്കാം എന്നത്. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാതെ തന്നെ ആരോഗ്യത്തോടെ ആഘോഷങ്ങളിൽ പങ്കുചേരുവാൻ സാധിക്കും.
ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന അധിക കലോറി എരിച്ചുകളയാൻ പതിവായി വ്യായാമത്തിലും കൂടുതൽ ശാരീരിക അധ്വാനത്തിലും ഏർപ്പെടേണ്ടതാണ്.
ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് വിശപ്പ് വർദ്ധിപ്പിക്കുന്ന ഗ്രെലിൻ ഹോർമോണിന്റെ ഉത്പാദനം കൂട്ടുകയും, ഇത് മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളോട് അമിതമായ ആസക്തി ഉണ്ടാക്കുകയും ചെയ്യും. അതിനാൽ ഉറക്കം നഷ്ടപ്പെടാതെ ശ്രദ്ധിക്കുക.
ശരീരം എപ്പോഴും ജലാംശം നിലനിർത്തി ഹൈഡ്രേറ്റഡ് ആയി സൂക്ഷിക്കേണ്ടതാണ്. രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിലുള്ള സമയത്ത് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
എന്നാൽ അമിതമായി പഴുത്ത പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പുറത്തുനിന്നുള്ള ഭക്ഷണശാലകളിൽ നിന്നുള്ള സദ്യയെക്കാൾ എപ്പോഴും നല്ലത് വീട്ടിൽ തയ്യാറാക്കുന്ന സദ്യയാണ്.
ഇത് വഴി ഭക്ഷണത്തിലെ പഞ്ചസാര, കാർബോഹൈഡ്രേറ്റ്, കലോറി എന്നിവയുടെ അളവ് കൃത്യമായി നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ, ഡോക്ടർ നിർദ്ദേശിച്ച പ്രകാരം മരുന്നുകൾ കൃത്യസമയത്ത് കഴിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനം വരുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നതിനായി ഗ്ലൂക്കോസ് ടെസ്റ്റിംഗ് കിറ്റ് കയ്യിൽ കരുതുകയും ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

