ചെങ്ങന്നൂർ ∙ അമൃത് ഭാരത് പദ്ധതിയിൽ ചെങ്ങന്നൂർ റെയിൽവേ സ്േറ്റഷന്റെ നവീകരണം വൈകുന്നു. ടെൻഡർ നടപടികൾ ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നതേയുള്ളൂ. 220 കോടി രൂപ ആദ്യം പ്രഖ്യാപിച്ചെങ്കിലും പല തവണ വെട്ടിക്കുറച്ച ശേഷം 98.46 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.
ശബരിമല മണ്ഡലമകരവിളക്ക് ഉത്സവം സമാപിച്ച ശേഷം നവീകരണം തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ. എറണാകുളം സൗത്ത്, തൃശൂർ, ചെങ്ങന്നൂർ സ്റ്റേഷനുകളുടെ നവീകരണമാണ് റെയിൽവേ ഈ ഘട്ടത്തിൽ നടത്തുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയാകുന്നതിനു പിന്നാലെ പഴയ കെട്ടിടം പൊളിച്ചുനീക്കും.
രണ്ടു ഘട്ടങ്ങളിലായി വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിൽ ടെർമിനൽ ബിൽഡിങ്, എയർകോൺകോഴ്സ്, പാർക്കിങ് ഏരിയ നവീകരണം, ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ്, തീർഥാടകർക്കായി മൂന്നു നിലകളിൽ പിൽഗ്രിം ഷെൽറ്റർ, സബ് സ്റ്റേഷൻ, എസ്ടിപി പ്ലാന്റ്, പുതിയ ആർപിഎഫ് സ്റ്റേഷൻ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ എന്നിവ സ്ഥാപിക്കും.
2–ാം ഘട്ടത്തിൽ കൊമേഴ്സ്യൽ വിഭാഗത്തിനു കെട്ടിടം, സ്വകാര്യബസ് സ്റ്റാൻഡിലേക്കുള്ള ഉയരപ്പാത, മൾട്ടി ലവൽ പാർക്കിങ് സംവിധാനം എന്നിവ ഒരുക്കും. ഈ മാസം 22നു ചെന്നൈയിൽ ചേരുന്ന റെയിൽവേ ജനറൽ മാനേജർ പങ്കെടുക്കുന്ന യോഗത്തിൽ അജൻഡയായി സ്റ്റേഷൻ വികസനം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

