മുണ്ടക്കയം ∙ ഷട്ടറുകൾ അടച്ചു, ചെക്ക് ഡാമിൽ വെള്ളം നിറഞ്ഞതോടെ കുടിവെള്ള വിതരണം തടസ്സപ്പെടില്ല. സാമൂഹിക വിരുദ്ധർ ഷട്ടർ തുറന്നുവിട്ടതിനെ തുടർന്ന് ആറ്റ ിൽ ജലനിരപ്പ് താഴ്ന്നിരുന്നു.
ഈ സാഹചര്യത്തിൽ വാട്ടർ അതോറിറ്റിയുടെ പമ്പിങ് തടസ്സപ്പെടുന്ന സ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തിയത് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഷട്ടറുകൾ അടച്ചത്.
ടൗണിൽ ബൈപാസിന് സമീപമുള്ള ചെക്ക് ഡാമിൽ തിരഞ്ഞെടുപ്പ് സമയത്താണ് സാമൂഹിക വിരുദ്ധർ ഷട്ടറുകൾ തുറന്നു വിട്ടത്.
മുൻപും ഇതേ രീതിയിൽ ഷട്ടറുകൾ തുറന്നതോടെ പഞ്ചായത്ത് ഇവിടെ ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ അവസാനം ആരാണ് ഷട്ടറുകൾ തുറന്നതെന്നു ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.
കുടിവെള്ള വിതരണ മാഫിയകളോ മണൽ വാരുന്ന ആളുകളോ ആയിരിക്കും ഇതിന് പിന്നിലെന്ന് അധികൃതർ പറയുന്നു. വെള്ളം പൂർണമായും വറ്റി തറ നിരപ്പിൽ വരെ എത്തിയിരുന്നു.
വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത് ബൈപാസ് റോഡിന് സമീപമാണ്.
ഇവിടെയാണ് പമ്പിങ് നടക്കുന്ന കിണറുമുള്ളത്. ചെക്ക് ഡാമിൽ വെള്ളം വറ്റിയാൽ കിണറിലെ വെള്ളം കുറഞ്ഞ് പമ്പിങ് തടസ്സപ്പെടും.
ഇതോടെ ടൗണിൽ ഉൾപ്പെടെയുള്ള ആളുകൾ വില കൊടുത്ത് വെള്ളം വാങ്ങേണ്ട സ്ഥിതിയാകും.
ചെക്ക് ഡാം വീണ്ടും അടച്ചതോടെ പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ സമീപത്ത് വരെ ആറ്റിൽ ജലനിരപ്പ് ഉയർന്നു.
പലക ഉപയോഗിച്ചാണ് ഷട്ടർ അടയ്ക്കുന്നത്. അതുകൊണ്ട് തന്നെ തുറന്ന് വിടാൻ എളുപ്പമാണ്.
താൽക്കാലിക സംവിധാനത്തിന് പകരം ഇരുമ്പ് ഗർഡറുകൾ പോലെയുള്ള ഷട്ടറുകൾ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

