മൂവാറ്റുപുഴ ∙ മുഴുവൻ സീറ്റുകളും യുഡിഎഫ് നേടിയ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ആരാകും എന്നതിൽ ധാരണ ആയില്ല. 14 ഡിവിഷനുകളും വിജയിച്ചാണ് യുഡിഎഫ് അധികാരത്തിൽ എത്തിയിരിക്കുന്നത്.
അതുകൊണ്ടു തന്നെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെ പരിഗണിക്കണം എന്നതിനാൽ ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്.
പായിപ്ര ഡിവിഷനിൽ നിന്നു വിജയിച്ച നെജി ഷാനവാസ്, പണ്ടപ്പിള്ളി ഡിവിഷനിൽ നിന്നു വിജയിച്ച ബിന്ദു ജോർജ് എന്നിവരെയാണു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നത്. ബിന്ദു ജോർജ് ആവോലി പഞ്ചായത്തിലും നെജി ഷാനവാസ് പായിപ്ര പഞ്ചായത്തിലും കോൺഗ്രസിന്റെ ജനപ്രതിനിധികൾ ആയിരുന്നു.
ആയവന ഡിവിഷനിൽ നിന്നു വിജയിച്ച മേഴ്സി ജോർജ് പരിഗണിക്കപ്പെടുന്നവരിൽ ഉണ്ടായിരുന്നു.
എന്നാൽ ആയവന പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതിനെത്തുടർന്ന് മേഴ്സി ജോർജിന്റെ ബന്ധുക്കളെ കോൺഗ്രസ് പാർട്ടി പുറത്താക്കിയിരുന്നു. അതുകൊണ്ടു മേഴ്സി ജോർജിനു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പ് അറിയിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ശക്തമായ മത്സരം നടക്കുന്നത്.
മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സാബു ജോൺ, മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

