കോട്ടയം ∙ ഗാന്ധിജി ഇല്ലാത്ത ഇന്ത്യ എന്ത് ഇന്ത്യയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി ഗാന്ധിജിയെ തമസ്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ യോഗവും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദക്ഷിണാഫ്രിക്കക്കാർ പോലും ചെയ്യാത്ത പാതകമാണ് മഹാത്മജിയോട് കേന്ദ്രസർക്കാർ ചെയ്തത്.
ആയിരക്കണക്കിന് ഗ്രാമങ്ങളിലെ പട്ടിണിക്കൂരകളിൽ അരി മേടിക്കുന്ന പദ്ധതിയെയാണ് പേരുമാറ്റിയും ഫണ്ട് നൽകാതെയും സർക്കാർ തകർക്കുന്നത്. ഗാന്ധിയില്ലാത്ത ഇന്ത്യയുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
ഗാന്ധിയെ ഓർക്കുന്നവർ ആദ്യം ഇന്ത്യയെയാണ് ഓർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, ജോഷി ഫിലിപ്പ്, ഫിൽസൺ മാത്യൂസ്, ഡിസിസി ഭാരവാഹികളായ മോഹൻ കെ.നായർ, ടി.സി.റോയ്, ഷേർളി തര്യൻ, എം.പി.സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

