തൊടുപുഴ ∙ തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞു; ഇനി ക്രിസ്മസ് ആഘോഷത്തിരക്കിലേക്ക് നാടും നഗരവും. ഡിസംബർ ആദ്യവാരത്തിൽ തന്നെ വീടുകളിലും സ്ഥാപനങ്ങളിലും നക്ഷത്രവെളിച്ചം എത്തി.
ഇപ്പോൾ മറ്റ് അലങ്കാരങ്ങൾ, പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കുന്നതിനുള്ള തിരക്കാണ്. ക്രിസ്മസ് അടുക്കുന്നതോടെ കാരൾ സംഘങ്ങളും ഗ്രാമ, നഗരങ്ങളിൽ സജീവമാകും.
സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ നടക്കുകയാണ്. പരീക്ഷകൾ അവസാനിക്കുന്ന 23ന് വിവിധ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങളും നടക്കും.
വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും പലയിടത്തും ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ്–പുതുവത്സര അവധിക്കാലം അടുത്തതോടെ, ജില്ലയിലെ ടൂറിസം മേഖലയും പ്രതീക്ഷയിലാണ്.
വിപണി നിറഞ്ഞ് ക്രിസ്മസ് തിളക്കം
വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക ക്രിസ്മസ് കോർണർ പ്രവർത്തനം ആരംഭിച്ചു. ബേക്കറികളിൽ കേക്കിന്റെ വിൽപനയും സജീവമായി.
ക്രിസ്മസ് വിപണിയിൽ പല ഇനങ്ങൾക്കും വില അൽപം വർധിച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിൽ കുറവില്ല. നക്ഷത്രങ്ങൾ, പുൽക്കൂട് സെറ്റുകൾ, ഉണ്ണിയേശുവും മാലാഖമാരുമെല്ലാം ഉൾപ്പെടുന്ന വിവിധ രൂപങ്ങൾ, അലങ്കാര ദീപങ്ങൾ എന്നിവയ്ക്കു തന്നെയാണ് വിപണികളിൽ ഇപ്പോഴും മുൻതൂക്കം.
വ്യത്യസ്തതകൾ ഏറെയുള്ള സാന്താക്ലോസ് രൂപങ്ങൾ, ക്രിസ്മസ് ട്രീകൾ എന്നിവയും ഇക്കുറി വിപണികളിലെ കൗതുകങ്ങളാണ്. പേപ്പറിൽ നിർമിച്ച നക്ഷത്രങ്ങൾക്കു 30 മുതൽ 800 രൂപ വരെയാണ് വില.
നിറങ്ങളുടെ വൈവിധ്യം നൽകുന്ന എൽഇഡി സ്റ്റാർ വില 100 രൂപ മുതൽ 2800 രൂപ വരെ. ക്രിസ്മസ് രാവുകളെ വർണാഭമാക്കുന്ന എൽഇഡി മാല ബൾബുകൾ 50 രൂപ മുതൽ ലഭ്യമാണ്. ചൂരൽ ഉപയോഗിച്ചു നിർമിച്ച പുൽക്കൂടിനും ഇത്തവണയും ആവശ്യക്കാർ കൂടുതലാണ്.
ഒരു തവണ വാങ്ങിയാൽ ഏതാനും വർഷം ഇതു ഉപയോഗിക്കാം. 600 രൂപയാണ് കുറഞ്ഞ വില.
1000, 1500 രൂപയുടെ കൂടുകളും വിപണിയിൽ സുലഭം.
2 അടി മുതൽ 12 അടി വരെ ഉയരമുള്ള ക്രിസ്മസ് ട്രീകൾ വിൽപനയ്ക്കുണ്ട്. ക്രിസ്മസ് അപ്പൂപ്പന്റെ വേഷവിധാനങ്ങളുടെ വിൽപനയും സജീവമാണ്.
3 വയസ്സ് പ്രായമുള്ള കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കു വേഷം ലഭ്യമാണ്. വില 350 മുതൽ 2500 രൂപ വരെ. വൈവിധ്യമാർന്ന സമ്മാനങ്ങൾ, ആശംസാ കാർഡുകൾ എന്നിവയും വിപണിയിലുണ്ട്.
വരും ദിവസങ്ങളിൽ പടക്ക വിപണിയും സജീവമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

