കാസര്‍ഗോഡ് എല്‍.പി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തില്‍ ഹിന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയാറാക്കിയ അധ്യാപകനെതിരെ നടപടി സ്വീകരിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി നേതാവ് കെ.
സുരേന്ദ്രന് രംഗത്ത്. അധ്യാപകനായ ഗുരുപ്രസാദിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞത് വി.ഡി. സവര്‍ക്കര്‍ ആണെന്നുള്ളത് ചരിത്രവസ്തുതയാണെന്നാണ് സുരേന്ദ്രന് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
വീരസവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയല്ലെന്ന് ഇതുവരെ ആരും ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്നും, ദീര്‍ഘകാലം അദ്ദേഹം കഠിനമായ ജയവാസ അനുഭവിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

